ബിഷപ്പുമാർ പോലും കമ്മ്യൂണിസ്‌റ്റ് പാർട്ടികളെ പ്രകീർത്തിച്ചു തുടങ്ങിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. കേരള മാർച്ചിന് ചാരുംമൂടിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുപുറംഃ ങാ… കമ്യൂണിസ്‌റ്റു പാർട്ടികളുടെ അവസ്ഥ അവിടെവരെ എത്തി എന്നു പറയുന്നതാകും ശരി. ഇനി പാർട്ടി ഓഫീസുകളിൽ പാട്ടു കുർബാനയും മാമോദീസ മുക്കലുമൊക്കെ നടത്താവുന്നതാണ്. ഇനി മറ്റവന്മാരെയൊക്കെ സമാധാനിപ്പിക്കാനായി സുന്നത്തു കല്യാണവും ഗണപതിഹോമവും കൂടി നടത്താം…. മല മമ്മതിന്റെ അടുത്തു ചെന്നാലും മമ്മത് മലയുടെ അടുത്തു ചെന്നാലും കാര്യം ഒന്നേ നടക്കൂ….
Generated from archived content: news_jan21_06.html