ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പി.കെ.ബാലി കൊച്ചി കായലിൽ നടത്തിയ ഉല്ലാസ ബോട്ടുയാത്ര വിവാദമാകുന്നു. സ്വാശ്ര കേസിലെ വിധിവന്ന ജനുവരി നാലിനായിരുന്നു ചീഫ് ജസ്‌റ്റിസും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊന്നിച്ച് ഉല്ലാസയാത്ര നടത്തിയത്. സ്വാശ്രയ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കാത്തലിക് കൗൺസിലിനുവേണ്ടികോടതിയിൽ സർക്കാരിനെതിരെ ഹാജരായ അഭിഭാഷകൻ പി.സി.ഐപ്പും യാത്രയിൽ ഉണ്ടായിരുന്നതാണ് സംഭവം വിവാദമാകാൻ കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്‌പെഷൽ പ്രോസിക്യൂട്ടറായിരുന്ന ഐപ്പ് ഐസ്‌ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ സഹായിക്കുന്ന നിലപാടെടുത്ത ആളാണ്.
മറുപുറം ഃ ഐപ്പിനൊപ്പം കൊച്ചുവളളം തുഴഞ്ഞു കളിച്ചപ്പോൾ ബഹുമാന്യ ചീഫ് ജസ്‌റ്റിസ് ഇങ്ങനെയൊരു പുലിവാല് പിടിക്കുമെന്ന് കരുതിക്കാണില്ല. കോടതിയെന്നാൽ അഴിമതികൊണ്ട് ‘പൂത്താം കോൽ’ കളിക്കുന്ന ഇടമാണെന്നുവരെ കരുതാൻ ഇതുമതി. നാട്ടിൽ കൊളളാവുന്ന എത്ര വക്കീലൻമാർ ഉണ്ട്? എന്നിട്ടാണ് ഐപ്പിനെ കൂട്ടി ജസ്‌റ്റിസ് ‘ബാലി’കേറാമല കയറിയത്. ഇനി പോയപോക്കിന് ഉല്ലാസയാത്രയ്‌ക്കിടയിൽ ഐസ്‌ക്രീമൊന്നും കഴിക്കാതിരുന്നത് നന്നായി.
എസ്.എഫ്.ഐ.ക്കാർ സ്വാശ്രയ വിധിയ്‌ക്കെതിരെ കോടതി മാർച്ച് നടത്തിയത് വെറുതെവെച്ച വെടി അല്ലാതാകുമോ ന്യായാധിപാ….?
Generated from archived content: news_jan18_07.html