തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കരുത്‌ ഃ കെ.കരുണാകരൻ

തീവ്രവാദത്തെ സർക്കാർ പ്രോത്സാഹിപ്പിക്കരുതെന്ന്‌ കെ.കരുണാകരൻ എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം. തൃശ്ശൂരിൽ കേരള സ്‌റ്റേറ്റ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്‌ മനുഷ്യത്വ സമീപനമില്ലെന്നും ജനവികാരം മാനിക്കാത്ത സർക്കാരുകളെ ജനങ്ങൾ തന്നെ പുറത്താക്കുമെന്നും കരുണാകരൻ പറഞ്ഞു.

മറുപുറംഃ- തീവ്രവാദത്തിന്റെ നിർവ്വചനവും പറഞ്ഞുതരൂ ലീഡറെ….ടി.എച്ച്‌.മുസ്തഫയെയും പാവം ഗംഗാധരനെയും പിടലിക്കും കഷണ്ടിത്തലയ്‌ക്കും അടിച്ചത്‌ തീവ്രവാദത്തിന്റെ നിർവ്വചനത്തിൽ വരുമോ ആവോ?

കുറെ നാളായല്ലോ ഇപ്പോൾ മറിച്ചിടും എന്ന്‌ പറഞ്ഞ്‌ ആന്റണി സർക്കാരിനെ പേടിപ്പിക്കുന്നത്‌….അതിയാനാകട്ടെ ഇത്തരം തീവ്രവാക്കുകൾ കേട്ട്‌ ഭരിക്കാനും മറന്നുപോയി…. ഇങ്ങിനെ കേരളം മര്യാദയ്‌ക്ക്‌ ഭരിക്കാനാളില്ലാതെ ഭീകരാവസ്ഥയിലായി…..ഇതിനൊക്കെ കാരണകാരനായ താങ്കൾ തീവ്രവാദിയുമായി…കണ്ടാലുടൻ വെടിവെയ്‌ക്കണം എന്ന ജനങ്ങളുടെ ഉത്തരവ്‌ വരുന്നതിന്‌ മുമ്പ്‌ ഈ കലാപരിപാടികളൊക്കെ ഒന്ന്‌ നിർത്തിക്കൂടേ ലീഡറെ…

Generated from archived content: news_jan17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here