എ.ഡി.ബി. വായ്പയെ ചൊല്ലി സി.പി.എമ്മിലുണ്ടായ പരസ്യ വിവാദങ്ങളിൽ പങ്കാളികളായ താനടക്കമുളള മൂന്നുപേർക്ക് പോളിറ്റ് ബ്യൂറോ വാണിങ്ങ് നൽകിയതായി വി.എസ് വെളിപ്പെടുത്തി. തന്നെ പി.ബി. ശാസിച്ചിട്ടില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്തതാവന ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വി.എസ് ഇങ്ങനെ പറഞ്ഞത്. തികഞ്ഞ സന്തോഷത്തോടെയാണ് ഞങ്ങളത് സ്വീകരിച്ചതെന്നും വി.എസ്. കൂട്ടിചേർത്തു.
മറുപുറം ഃ പി.ബി.യുടെ പക്കൽ നിന്നും ഏതായാലും മഞ്ഞകാർഡു കിട്ടി. പക്ഷേ ചുവപ്പ് കാർഡ് ചിലപ്പോ പിണറായിയുടെ പക്കൽ നിന്നുമായിരിക്കും കിട്ടുക. അവിടെ എ.ഡി.ബി ഫൗൾ ചെയ്‌തവരും മുഖ്യമന്ത്രിയോട് ചർച്ചചെയ്യാതെ കാര്യം കണ്ടവരും തിണ്ണബലം കൊണ്ട് മികച്ച കളിക്കാരായി മാറിയേക്കും. കൈകൊണ്ട് മാത്രം ഗോളടിക്കുന്ന മറഡോണമാരാണ് അപ്പുറമുളളതെന്ന് മുഖ്യൻ ഓർത്താൽ കൊളളാം. ഏതായാലും പ്രതിയോഗിയെ തലയ്‌ക്കടിച്ച് ചുവപ്പുകാർഡ് കണ്ട് കളിയവസാനിപ്പിക്കേണ്ടിവന്ന സിദാനാകരുതേ വി.എസ്സേ താങ്കൾ.
Generated from archived content: news_jan15_07.html