കൈപ്പത്തി ചിഹ്നത്തിൽ ഏതു ചെകുത്താൻ മത്സരിച്ചാലും പിന്തുണ നല്‌കുമെന്ന് ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ പറഞ്ഞു. ആലുവ സഗരസഭ ഉപതെരഞ്ഞെടുപ്പിൽ ‘ഐ’ ഗ്രൂപ്പിന് കൈപ്പത്തിചിഹ്നം നല്‌കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോഴാണ് ജോൺ ഇങ്ങനെ പറഞ്ഞത്. കൈപ്പത്തിചിഹ്നത്തിനായി ‘എ’ ഗ്രൂപ്പും മത്സരിച്ചിരുന്നു. എന്നാൽ കൈപ്പത്തിചിഹ്നം ലഭിക്കാത്തതിനാൽ ‘എ’ ഗ്രൂപ്പ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽനിന്നും പിന്മാറി.
മറുപുറംഃ- ചാരന്മാർ മാഷായും നർത്തകനായും വരും എന്ന് വിജയൻമാഷ് ചില സി.പി.എമ്മുകാരെ സൂചിപ്പിച്ചു പറഞ്ഞതുപോലെയാകുമിത്… ഹൈക്കമാന്റ് ചിലപ്പോൾ ചെകുത്താനായും കെ.പി.സി.സി പ്രസിഡന്റായും വരും…അതുമാത്രമല്ല ഒരു ചെകുത്താന് കൈപ്പത്തി ചിഹ്നത്തിൽ വോട്ടു ചെയ്യേണ്ടിവന്നല്ലോ എന്ന് എറണാകുളം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ പഴയ ചില ഖാദി കോൺഗ്രസ്സുകാർ പറയുന്നുണ്ടായിരുന്നു….ഒരു ബലത്തിന് കുറച്ച് കുട്ടിച്ചെകുത്താന്മാർ പാർട്ടിയിലുളളത് നല്ലതാണ് ജോണേ….
Generated from archived content: news_jan15.html