ഏറെ വിവാദം സൃഷ്‌ടിച്ച കോഴിക്കോട് ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിലെ പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു. പ്രതികൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളൊന്നും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. കേസിലെ സാക്ഷികളിൽ പ്രമുഖരെല്ലാം തന്നെ കൂറുമാറിയിരുന്നു. മുൻമന്ത്രി കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയും ഈ കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉണ്ടായിരുന്നു.
മറുപുറംഃ ബെസ്‌റ്റ് കണ്ണാ ബെസ്‌റ്റ്, കോടതിയെന്നാൽ ഇങ്ങനെ വേണം. അണുവിട മാറരുത്. കോടതിക്കുപുറത്ത് എന്തു നടന്നാലും കാണരുത് കേൾക്കരുത്. റജീനയ്‌ക്ക് പുതുപുത്തൻ കാറ് കിട്ടിയതും, കൂറുമാറിയവർക്കെല്ലാം ബാങ്ക് ബാലൻസും നല്ല വീടുകളും ഉണ്ടായതും അറിയരുത്. നിയമം നിയമത്തിന്റെ വഴിക്കും നീതി ഏതെങ്കിലും ഇടവഴിക്കും പോകട്ടെ… ജുഡീഷ്യറിയുടെ ഒരു ഗതികേട്… വേലിതന്നെ വിളവു തിന്നുന്നപോലെ, പ്രോസിക്യൂട്ടർ തന്നെ കേസു തിന്നുന്നതാണല്ലോ ലോകം കണ്ടത്. പ്ലീസ് കോടതി ഇതുകൂടി ഉത്തരവിൽ ഉൾപ്പെടുത്തണം… ജനിച്ച അന്നുമുതൽ പെൺകുട്ടികളെ വാണിഭത്തിനിറക്കാനുളള ലൈസൻസ് സർക്കാർ നല്‌കണമെന്ന്. നല്ല കച്ചവടമാണ് നാട്ടാരെ കണ്ടില്ലേ റജീനയ്‌ക്ക് കാറ് കിട്ടിയിരിക്കുന്നത്.
Generated from archived content: news_jan13_06.html