തനിക്ക് പാരയുണ്ടായില്ലെങ്കിൽ പിന്നെ മറ്റാർക്ക് പാരയുണ്ടാകാനാണെന്ന് മുരളീധരൻ. മന്ത്രിയായിക്കഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ പാരയുണ്ടാകില്ലേ എന്ന പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുരളി. പാരകളെ അതിജീവിച്ച് താൻ ജയിക്കുമെന്നും മുരളി പറഞ്ഞു.
മറുപുറംഃ- ഇത് പാളയത്തിന്റെ പട എന്നപോലെ ‘ഐ’ ഗ്രൂപ്പിന്റെ തന്നെ പാരയാകുമോ മുരളീധരാ….തന്തയെ പുറകിൽനിന്നും മുന്നിൽനിന്നും കുത്തിവീഴ്‌ത്തിയ യൂദാസുകളോടൊപ്പം മന്ത്രിയായി വിലസാമെന്നാണ് വിചാരമെങ്കിൽ പാരകൾക്കായി പുറത്ത് പോകേണ്ടിവരില്ല…
“അപ്പൻ ക്ഷമിച്ചാലും കപ്പം കൊടുക്കാതെ നേർപെങ്ങൾ ക്ഷമിക്കുകയില്ല ചതിയൻ ചന്തൂ….”
Generated from archived content: news_feb9.html