പിളർപ്പൊഴിവാക്കാൻ ആന്റണി ത്യാഗം സഹിച്ചുഃ മന്ത്രി കെ.വി.തോമസ്‌

കോൺഗ്രസിലെ പിളർപ്പൊഴിവാക്കാൻ മുഖ്യമന്ത്രി എ.കെ.ആന്റണി ഏറെ ത്യാഗം സഹിച്ചെന്ന്‌ മന്ത്രി കെ.വി.തോമസ്‌ അഭിപ്രായപ്പെട്ടു. ഇന്നലെ തൃശൂർ രാമനിലയത്തിൽ വച്ച്‌ പത്രപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.കരുണാകരന്റെ പ്രവർത്തനശൈലി മനസ്സിലാക്കാത്തതാണ്‌ കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക്‌ കാരണം. മുരളി മന്ത്രിയാകുന്നത്‌ പാർട്ടിയിൽ ഐക്യം ഉണ്ടാക്കുന്നതിന്‌ സഹായിക്കും. കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്ന തീരുമാനങ്ങൾ ലീഡറിൽ നിന്നും ഉണ്ടാവില്ലെന്നും മന്ത്രി തോമസ്‌ പറഞ്ഞു.

മറുപുറംഃ- അനന്തരം യൂദാസ്‌ നീതിമാനാകുകയും ലീഡറുടെ ഗതികേടിൽ വിലപിക്കുകയും, പിൻഗാമിയായി യൂദാസിനും ആന്റണിചക്രവർത്തിക്കും കഞ്ഞിവച്ച പരിശുദ്ധ കാലുവാരിയായ, കീടനാശിനി വകുപ്പിനുവേണ്ടിപോലും ആർത്തികാണിക്കുന്ന പുത്രനെ സ്ഥാപിക്കുകയും ചെയ്തതിൽ മാഡമാകുന്ന യഹോവയോട്‌ നമുക്ക്‌ നന്ദി പറയാം….ഞങ്ങൾ പ്രാർത്ഥിക്കുന്നു….നരകത്തീയിൽക്കിടന്ന്‌ ലീഡർ എരിഞ്ഞുതീരുകയും….ഒടുവിൽ ഗതിയില്ലാതെ…എറണാകുളം പച്ചക്കറിചന്തയിലെ ചീഞ്ഞതക്കാളി പെറുക്കിവിറ്റ്‌ ജീവിക്കുന്ന പാണ്ടികളെപ്പോലെ നാറി നാറാണത്ത്‌ പോലെയാകട്ടെയെന്ന്‌….ഞങ്ങൾ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു.

ഇത്‌ ഭൂമിയിലെ കഥ…. പാലുതന്ന കൈക്കുതന്നെ കടിച്ച ഈ പുണ്യാളന്മാർക്ക്‌ സ്വർഗ്ഗസ്ഥനായ ഒറിജിനൽ കർത്താവ്‌ എന്ത്‌ ശിക്ഷ കൊടുക്കും ആവോ….ഏതായാലും കരുണാകരന്റെ ഇരുവശത്തുമായുളള രണ്ട്‌ കുരിശുകളിൽ മുരളിയും തോമസും ഉണ്ടാകുമെന്ന്‌ തീർച്ച.

Generated from archived content: news_feb2_04.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English