ലാവ്‌ലിൻ കേസിൽ മുൻ വൈദ്യുതമന്ത്രി ജി.കാർത്തികേയൻ കുറ്റക്കാരനല്ലെന്ന് യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർത്തികേയൻ കൺസൾട്ടൻസി കരാറിൽ മാത്രമാണ് ഒപ്പുവച്ചതെന്നും തങ്കച്ചൻ വ്യക്തമാക്കി.
ലാവ്‌ലിൻ എന്ന ഉമ്മാക്കി കാട്ടി പിണറായിയെ പേടിപ്പിക്കാൻ നോക്കരുതെന്ന് പ്രതിപക്ഷം നിയമസഭയിൽ മുന്നറിയിപ്പ് നൽകി. ലാവ്‌ലിൻ കേസിൽ മുഖ്യപ്രതികൾ ആന്റണിയും ജി. കാർത്തികേയനുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി.
മറുപുറംഃ പ്രിയ ഭരണ-പ്രതിപക്ഷ മഹാന്മാരേ, ദയവായി ഇനിയും ജനങ്ങളെ പീഡിപ്പിക്കരുത്. ലാവ്‌ലിൻ കേസിൽ പിണറായിയോ ആന്റണിയോ കാർത്തികേയനോ കുറ്റക്കാരല്ല… കുറ്റക്കാർ ഇതെല്ലാം കേൾക്കാൻ വിധിക്കപ്പെട്ട ജനങ്ങളാണേ. അവർക്കുവേണ്ടിയല്ലേ കറണ്ട് ഉത്‌പാദിപ്പിച്ചതും കാനഡയിൽ പോയതും…..
ലാവ്‌ലിൻ കേസ് ഇരുതല മൂർഖനായതുകൊണ്ട്, കേരള രാഷ്‌ട്രീയത്തിലെ സത്യസന്ധരായ നീർക്കോലികൾക്കും വിഷം വെയ്‌ക്കുമെന്ന് മനസ്സിലായി…..
Generated from archived content: news_feb15_06.html