എളവൂർ തൂക്കം നിരോധിച്ചു

പ്രസിദ്ധമായ എളവൂർ പുത്തൻകാവ്‌ ഭഗവതിക്ഷേത്രത്തിൽ നടത്തുവാൻ ഉദ്ദേശിച്ചിരുന്ന ആൾതൂക്കം നിരോധിച്ചുകൊണ്ട്‌ ജില്ലാ കളക്‌ടർ ഉത്തരവിറക്കി. തൂങ്ങുന്ന ആൾക്ക്‌ ജീവഹാനി സംഭവിക്കുമെന്ന ജില്ലാ മെഡിക്കൽ ആഫീസറുടെ റിപ്പോർട്ടും വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധവും മുൻനിർത്തിയാണ്‌ കളക്‌ടർ തൂക്കം നിരോധിച്ചത്‌.

മറുപുറംഃ- ഇതെന്ത്‌ കൂത്തെന്റെ ദൈവമേ….മാജിക്കുകാർ ചങ്ങലപ്പൂട്ടിൽ വെളളത്തിൽ ചാടുന്നു …ചിലർ രക്ഷപ്പെടുന്നു…. ചിലർ ചാകുന്നു…ഇതാരും തടയുന്നില്ലല്ലോ. ഗിന്നസ്‌ ബുക്കിൽ കയറാൻ കുപ്പിച്ചില്ലും പഴുതാരയെയും ചിലർ വിഴുങ്ങുന്നു….എന്തിന്‌ സായിബാബവരെ കഞ്ഞിവെളളത്തിൽ കുഴച്ചുണ്ടാക്കിയ ഭസ്‌മം വിഭൂതിയെന്നു പറഞ്ഞ്‌ ശൂന്യതയിൽ നിന്നെടുത്ത്‌ ഭക്തൻമാർക്കു നൽകുന്നു. ഇതും ആരും തടയുന്നില്ലല്ലോ. ആകെ നഷ്‌ടം തൂക്കക്കാരനു കിട്ടേണ്ട വഴിപാടുമാത്രം….രാഷ്‌ട്രീയത്തിന്റെ പേരിൽ എത്ര നരബലി…മതത്തിന്റെ പേരിൽ എത്ര അറുംകൊല….അതുകൊണ്ട്‌ രാഷ്‌ട്രീയമോ മതമോ ആരെങ്കിലും നിരോധിക്കുമോ…തൂങ്ങുന്നവൻ തൂങ്ങട്ടെ…ചാകുന്നവൻ ചാകട്ടെ…ഇപ്പറഞ്ഞത്‌ തെറ്റാണെന്നറിയാം…കാരണം എതിർക്കാൻ വന്ന വലിയ ഹിന്ദുസംഘടനക്കാരെയൊന്നും പല നല്ല കാര്യങ്ങളിലും കാണാറില്ല.

Generated from archived content: news_apr22.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English