കാരുണ്യം തേടി വാസുദേവൻ

രണ്ടു വൃക്കകളുടെയും പ്രവർത്തനം തകരാറിലായി അതീവ ഗുരുതരാവസ്ഥയിലാണ്‌ വാസുദേവനെന്ന നാല്പത്തിയാറുകാരൻ. പൂഞ്ഞാർ സ്വദേശിയായ ഇദ്ദേഹം പെരിങ്ങളം പോസ്‌റ്റ്‌ ഓഫീസിലെ മെയിൽ ക്യാരിയറായി സേവനമനുഷ്‌ഠിച്ച്‌ വരികയായിരുന്നു. ഭാര്യയും എസ്‌.എസ്‌.എൽ.സി പരീക്ഷ കഴിഞ്ഞു നില്‌ക്കുന്നതും നാലാം ക്ലാസിൽ പഠിക്കുന്നതുമായ രണ്ടു പെൺകുട്ടികളും അടങ്ങിയതാണ്‌ വാസുദേവന്റെ കുടുംബം. ഇദ്ദേഹത്തിന്റെ ചെറിയ വരുമാനത്തിലാണ്‌ ഈ കുടുംബം കഴിഞ്ഞുപോന്നിരുന്നത്‌. രണ്ടുമാസം മുൻപ്‌ അദ്ദേഹത്തിന്‌ കാഴ്‌ച കുറയുകയും, ശരീരമാസകലം നീരുവയ്‌ക്കുകയും ചെയ്തു. കൂടുതൽ വിശദമായ ചികിത്സയ്‌ക്കായി കൊച്ചിയിലെ അമൃത ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ ആന്റ്‌ റിസർച്ച്‌ സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

വൃക്കകൾ മാറ്റിവയ്‌ക്കാതെ വാസുദേവന്‌ ജീവിതത്തിലേക്ക്‌ തിരിച്ചു വരുവാൻ കഴിയില്ല എന്നാണ്‌. ഇപ്പോൾ ആഴ്‌ചതോറും ഡയാലിസിസിന്‌ വിധേയനായാണ്‌ അദ്ദേഹം ജീവൻ നിലനിർത്തുന്നത്‌. ഡയാലിസിസിന്‌ തന്നെ വാസുദേവനെ സംബന്ധിച്ചിടത്തോളം വൻ തുകയാണ്‌ ചിലവാകുന്നത്‌. വൃക്കകൾ മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയക്കാകട്ടെ വേണ്ടിവരുന്ന ചിലവ്‌ ഈ സാധു കുടുംബത്തിന്‌ അമ്പരപ്പുണ്ടാക്കുന്നതാണ്‌. ഇദ്ദേഹത്തിന്റെ രണ്ടു ചെറിയ പെൺകുട്ടികളുടെ പഠനം പോലും നിലച്ച സ്ഥിതിയിലാണ്‌.

നമുക്ക്‌ ഇദ്ദേഹത്തോട്‌ കരുണ കാണിക്കാം. ഒരു കുടുംബം തകർന്നുപോകാതെ നമുക്ക്‌ താങ്ങിനിർത്താം.

വാസുദേവനെ സഹായിക്കുക.

വിലാസംഃ വാസുദേവൻനായർ, മറ്റത്തിൽ വീട്‌, പൂഞ്ഞാർ സൗത്ത്‌ തപാൽ, കേരളം.

നിങ്ങളുടെ സഹായങ്ങൾ ഈ വിലാസത്തിലോ, അല്ലെങ്കിൽ സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ പൂഞ്ഞാർ ശാഖയിലെ വാസുദേവൻനായരുടെ പേരിലുളള 6673 എന്ന അക്കൗണ്ട്‌ നമ്പറിലേക്കോ അയച്ചു നല്‌കുക.

Generated from archived content: news_apr17_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English