വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ നിന്നും വാക്കൗട്ട് നടത്തി.
അടിയന്തര ചർച്ചയ്‌ക്ക് അനുമതി നിക്ഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു വാക്കൗട്ട്.
സമീപകാലത്തുണ്ടായ ഏറ്റവും ക്രൂരമായ വിദ്യാർത്ഥിവേട്ടയാണ് ഇന്നലെ നടന്നതെന്ന് വിഷയം സംബന്ധിച്ച് നോട്ടീസ് നല്‌കിയ കൊടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
എന്നാൽ കലാപം നടത്താൻ ശ്രമിച്ചാൽ കർശനമായി നേരിടുമെന്ന് നോട്ടീസിനുളള വിശദീകരണമായി മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
Generated from archived content: news9_july2.html