സമരം ചെയ്‌ത വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ കോലം കത്തിച്ചു.
ഇന്ന് ഉച്ചയോടെ എറണാകുളം എസ്.ഡബ്ല്യൂ.ടി.ഡി. ജെട്ടി കവാടത്തിൽ വച്ചാണ് വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.
പെൺകുട്ടികൾ അടക്കമുളള ഇടതുപക്ഷ വിദ്യാർത്ഥിപ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയ ശേഷമാണ് കോലം കത്തിക്കൽ നടത്തിയത്. പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ. ജില്ല സെക്രട്ടറി ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്‌തു.
Generated from archived content: news8_july2.html