ആന്ധ്രപ്രദേശിൽ പാളം തെറ്റി ട്രെയിൻ ഓവർ ബ്രിഡ്‌ജിൽ നിന്നും മറിഞ്ഞ് 20 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ട്.
വിജയവാഡയിൽനിന്നും സെക്കന്തരാബാദിലേയ്‌ക്ക് പോകുന്ന ഗോൽഗൊണ്ടാ എക്‌സ്‌പ്രസാണ് ഇന്നു രാവിലെ പത്തുമണിയോടെ വാറംഗലിൽ അപകടത്തിൽ പെട്ടത്.
എഞ്ചിനും രണ്ടു ബോഗികളുമാണ് താഴേയ്‌ക്ക് വീണത്. താഴെയുണ്ടായിരുന്ന ഓട്ടോറിക്ഷകളുടേയും വഴിയാത്രക്കാരുടേയും മുകളിലേയ്‌ക്കാണ് ബോഗികൾ വീണത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേരും വഴിയാത്രക്കാരായ നാലുപേരും മരിച്ചു. ബാക്കിയുളളവർ ട്രെയിൻ യാത്രക്കാരാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ബോഗിക്കുളളിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.
Generated from archived content: news7_july2.html