റോഡുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്നും പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുമെന്ന് മന്ത്രി മുനീർ. ഇതിനായി പ്രധാന സ്ഥലങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും. ഈ പരാതികൾ നിത്യവും സമാഹരിച്ച് നടപടികൾ സ്വീകരിക്കും.
സമഗ്ര റോഡുവികസനം ലക്ഷ്യമിട്ട് റോഡ് ഉപഭോക്താക്കളിൽ നടത്തിയ സർവേയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാല ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.
മറുപുറംഃ- ഗട്ടറിൽ വീണുളള അപകടം സഹിക്കാം. പരാതിപ്പെട്ടിയിൽ തട്ടി ജനങ്ങൾക്ക് ഒന്നും പറ്റാതിരുന്നാൽ മതി. മന്ത്രി നേരിട്ട് രണ്ടുചാല് ഇടറോഡുകളിലൂടെ വണ്ടിവിട്ടാൽ മതി. ഒരു പെട്ടിയും വേണ്ട സാറേ….
Generated from archived content: news5_july3.html