മാറാട്‌ പുനരധിവാസം അനുവദിക്കില്ല ഃ തൊഗാഡിയ

മാറാട്‌ കലാപത്തോടനുബന്ധിച്ച്‌ വീടുവിട്ടു പോയവരെ പുനരധിവസിപ്പിക്കാൻ അനുവദിക്കില്ലെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ പ്രവീൺ തൊഗാഡിയ പറഞ്ഞു. മാറാട്‌ പളളിപൊളിച്ചു മാറ്റണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. കലാപത്തിനുപിന്നിൽ നിരവധി മുസ്ലീംലീഗുകാർ ഉളളതിനാൽ സർക്കാരിന്റെ ഭാഗത്തുനിന്നും നീതി ലഭിക്കില്ല. സംഭവത്തെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

മാറാട്‌ സന്ദർശനത്തിനുശേഷം പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു തൊഗാഡിയ.

മറുപുറംഃ – എരിതീയിൽ എണ്ണയൊഴിക്കുന്നവരെ സൂക്ഷിക്കുക. കേരളം വർഗീയഭ്രാന്തന്മാരുടെ കളിക്കളമാക്കുവാനുളള സകല ഒരുക്കങ്ങളും നടക്കുന്നുണ്ട്‌. ഓരോ കലാപവും ഇരുഭാഗത്തിന്റേയും ആവശ്യമാണെന്ന്‌ തിരിച്ചറിയണം. ഓരോ കൊലപാതകവും ചിലർക്ക്‌ കേരളത്തിൽ അക്കൗണ്ട്‌ തുറക്കുവാനുളള വഴികളാണ്‌. വടക്കേ ഇന്ത്യയിൽ ദളിതരേയും അധഃസ്ഥിതരേയും വെട്ടിവീഴ്‌ത്തുന്നവർ ഇവിടെ ഭായീ….. ഭായീ വിളിക്കുന്നതിലെ കരട്‌ നാം കാണണം. കേരളത്തിൽ നീതി നടപ്പാക്കാൻ ഗവൺമെന്റുണ്ട്‌, കോടതിയുണ്ട്‌. പിന്നെ മനസ്സ്‌ ശുദ്ധമായ കുറച്ച്‌ മനുഷ്യരുമുണ്ട്‌.

Generated from archived content: news5__july8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here