ഒരു യഥാർത്ഥ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ നിലനില്പിന് രാഷ്‌ട്രീയ പ്രസ്ഥാനം ആവശ്യമാണെന്ന് വി.ബി. ചെറിയാൻ പറഞ്ഞു. എ.കെ.ജി., ഇ.എം.എസ് ജനകീയവേദികളും, കൂട്ടായ്‌മകളും വേണ്ട സമയത്ത് ഒരു രാഷ്‌ട്രീയകക്ഷിയായി പരിണമിക്കുമെന്ന് വി.ബി. ചെറിയാൻ സൂചിപ്പിച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ പത്രപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ചെറിയാൻ.
ബൂർഷ്വാ പാർട്ടികളെപ്പോലെ പെട്ടെന്നൊരു ദിവസം പാർട്ടി രൂപവത്‌ക്കരിക്കുന്നത് ശരിയല്ലെന്നും, താത്വികമായ നയരൂപീകരണം വേണമെന്നും ചെറിയാൻ പറഞ്ഞു.
മറുപുറംഃ കൊട്ടിഘോഷിച്ചു നടത്തുന്ന ഇ.എം.എസ്., എ.കെ.ജി ജനകീയവേദികളെ കണ്ണുമടച്ച് വിശ്വസിക്കരുതേ ചെറിയാനേ, കളളനും, കളളനു കഞ്ഞിവച്ചവനും അതിലുണ്ട്. പാർലമെന്ററി വ്യാമോഹം എന്നൊരു സാധനമുണ്ടല്ലോ. രാഷ്‌ട്രീയ കക്ഷിയുണ്ടാക്കുമ്പോൾ ജനകീയവേദിയിലെ കളളനും കളളനു കഞ്ഞിവച്ചവനും ചേർന്ന് താങ്കളെ ഒരു മൂലയിലാക്കി ഒരു ചെറിയാൻ ജനകീയവേദിയുണ്ടാക്കി പഴയ പരിപാടി തുടങ്ങും… ശ്രദ്ധിച്ചു വേണം ചെറിയാൻ.. കാഞ്ഞവെളളത്തിൽ ഒരിക്കൽ വീണതല്ലേ.
Generated from archived content: news4_july2.html