നാലാംലോകവാദം പരിഷത്ത്‌ നിലപാട്‌ വ്യക്തമാക്കണംഃ വി.എസ്‌.അച്യുതാനന്ദൻ

നാലാംലോകവാദം ശാ​‍ാസ്‌ത്ര സാഹിത്യപരിഷത്തിലൂടെ മുന്നോട്ടു കൊണ്ടുപോകുമെന്ന എം.പി.പരമേശ്വരന്റെ നിലപാട്‌ പരിഷത്തിനെ പ്രതീക്ഷയോടെ കാണുന്നവരിൽ ആശങ്കയുണ്ടാക്കുന്നതിനാൽ ഇക്കാര്യത്തിൽ പരിഷത്ത്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ വി.എസ്‌. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു.

എന്നാൽ പരിഷത്ത്‌ വിപ്ലവം നടത്താനുളള സംഘടനയല്ലെന്നും അത്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനമാണെന്നും അതുകൊണ്ട്‌ നാലാംലോകത്തെ സംബന്ധിച്ച്‌ നിലപാട്‌ വ്യക്തമാക്കാൻ പരിഷത്തിന്‌ ബാധ്യതയില്ലെന്നും ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ കെ.പാപ്പുട്ടി വ്യക്തമാക്കി.

മറുപുറംഃ- ഇത്തിരി ശക്തിയേറിയ ബാധ കൂടിയ സഖാക്കളെ പാർട്ടിയിൽനിന്നും ഉന്മൂലനം ചെയ്യാൻ കടമറ്റത്ത്‌ അച്യുതാനന്ദ കത്തനാർ നടത്തുന്ന മാന്ത്രികവിദ്യകൾ കൊളളാം….ഏതായാലും പാർട്ടി പാലൂട്ടി വളർത്തിയ കൈക്ക്‌ തന്നെയാണല്ലോ പരിഷത്ത്‌ കൊത്തിയത്‌….ഐസക്ക്‌, ബേബി എന്നീ ബാധ കൂടിയ വമ്പൻമാരെ ഒഴിപ്പിക്കാൻ കൈരളി ടിവിയിൽ ഒരു മാന്ത്രിക സീരിയൽ തന്നെ തുടങ്ങണം…പ്രയോഗം തിരിച്ചടിക്കാതിരിക്കാൻ ഒടിവിദ്യക്കാരൻ കരുണാകരനിൽ നിന്നും ഉറുക്കും നൂലും വാങ്ങി അരയിൽ കെട്ടുന്നത്‌ നന്ന്‌.

Generated from archived content: news3_sep29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here