ആര്യാടൻ മുഹമ്മദിന് ഓന്തിന്റെ സ്വഭാവമാണെന്ന് ഡി.ഐ.സി.നേതാവ് എം.പി.ഗംഗാധരൻ പറഞ്ഞു. സഹായം ആവശ്യമുളളപ്പോൾ മുസ്‌ളീം ലീഗിന്റെ അടുത്തു ചെല്ലുകയും കാര്യം കഴിഞ്ഞാൽ കൈയ്യൊഴിയുകയും ചെയ്യുന്നയാളാണ് ആര്യാടനെന്നും ഗംഗാധരൻ പറഞ്ഞു. കോണഗ്രസിന്റെ മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ സംരക്ഷിക്കാനാണ് ഡി.ഐ.സി. എൻ.സി.പി.യുമായി ലയിക്കുന്നതെന്നും ഗംഗാധരൻ പറഞ്ഞു.
മറുപുറംഃ ആര്യാടൻ ഓന്തോ, മരപ്പട്ടിയോ ആകട്ടെ. എന്താ നമ്മുടെ കഥ. എൽ.ഡി.എഫിൽ ചേരാൻ നീലക്കുറുക്കനാകുന്ന മായാജാലം കാട്ടുന്നവർ ആരാണാവോ. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം……സംഗതികൊളളാം…. ഇതൊക്കെ ഡി.ഐ.സി.ൽ ഭദ്രമായി ഉളളത് ആശ്വാസം തന്നെ. അച്ഛനും മകനും പിന്നെ ഞാനും………നല്ല സോഷ്യലിസവും ജനാധിപത്യവും തന്നെ. ഗംഗാധരാ, നായുടെ വാൽ എത്രകാലം ‘പൈപ്പിലിട്ടാലും നേരെയാകില്ല. കണ്ണാടിയിൽ ഇടയ്‌ക്കിടെ നോക്കി തന്റെ നിറം എന്നും തിട്ടപ്പെടുത്തുന്നത് നല്ലതാണ് കേട്ടോ. പിന്നെ, ആര്യാടൻ കാണിക്കുന്ന ധൈര്യത്തിന്റെ ഒരു പൊടി ശതമാനമെങ്കിലും നമുക്കും വേണം കെട്ടോ…….
Generated from archived content: news3_nov14_06.html