തൃശൂർഃ സിനിമാപ്രതിസന്ധി പരിഹരിക്കാൻ അഞ്ചുമിനിട്ടുമതിയെന്ന് ഡോ. സുകുമാർ അഴീക്കോട് പറഞ്ഞു. അതിനായി സിനിമയിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്ന മനോവിജ്ഞാനത്തിന്റെ ചെറിയൊരു അംശം മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ ‘കഥയുടെ കാണാപ്പുറങ്ങൾ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അഴീക്കോട്.
മറുപുറംഃ ഒന്നാമത് സിനിമാക്കാർക്ക് തലയ്‌ക്ക് പിരാന്ത് പിടിച്ചിരിക്കുകയാ… അതിനിടയിലാണ് അഴീക്കോടിന്റെ മനോവിജ്ഞാനത്തിന്റെ ചെറിയ അംശപ്രയോഗം…അവരുടേന്ന് വെറുതെ ഭരണിപ്പാട്ട് കേൾക്കുന്നതെന്തിന്… സ്വന്തം കാര്യത്തിൽ പ്രശ്‌നപരിഹാരത്തിന് അഞ്ചുമിനിട്ടുപോലും വേണ്ട എന്നത് നേര്….എന്തൊരു തെറിയായിരുന്നു വീരേന്ദ്രകുമാരനുമായിട്ട്….മൂക്കു ചെത്തും, ചെവിമുറിക്കും എന്നൊക്കെ പറഞ്ഞായിരുന്നല്ലോ കൂത്ത് നടത്തിയത്…പിന്നെ ‘ടപ്പേ’ന്നല്ലേ കൂട്ടായത്….ഈപ്പണി സിനിമേൽ നടക്കില്ല അഴീക്കോടെ….
Generated from archived content: news3_may31.html