രാജ്യസഭാ സ്ഥാനാർത്ഥി ഇല്ലാതിരുന്നത്‌ ഘടകകക്ഷികളുമായി ചർച്ച നടക്കാതിരുന്നത്‌ കാരണംഃ പാലൊളി

ഘടകകക്ഷികളുമായി ചർച്ച നടത്താൻ കഴിയാത്ത അവസ്ഥ വന്നതുമൂലമാണ്‌ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആന്റണിക്കെതിരെ സ്ഥാനാർത്ഥി ഇല്ലാതെ പോയതെന്ന്‌ ഇടതുപക്ഷമുന്നണി കൺവീനർ പാലൊളി മുഹമ്മദ്‌കുട്ടി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ താൻ കുറച്ചുനാൾ മലപ്പുറത്തായിരുന്നു. നിർത്തുന്നതുകൊണ്ട്‌ പ്രയോജനമില്ലെന്ന്‌ പിണറായി വിജയൻ പറയുകയും ചെയ്‌തു. എന്നാൽ സ്ഥാനാർത്ഥിയെ നിർത്താതിരുന്നത്‌ ശരിയായില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദൻ തന്നെ വിളിച്ചു പറഞ്ഞതായും പാലൊളി സമ്മതിച്ചു.

മറുപുറംഃ സഖാവേ, കാര്യങ്ങളൊക്കെ മനസ്സിലായി…. ഇതേതാണ്ട്‌ അമേരിക്കയെ കണ്ട യു.എൻ.സെക്രട്ടറി ജനറലിന്റെ അവസ്ഥ പോലുണ്ട്‌. മമ്മദ്‌ മലയുടെ അടുത്ത്‌ ചെന്നില്ലെങ്കിലും, മലവേണേൽ മമ്മദിന്റെ അടുത്തു വരുമായിരുന്നു. എൽ.ഡി.എഫ്‌ യോഗം നമുക്ക്‌ അങ്ങ്‌ മലപ്പുറത്തുവച്ചും കൂടാമായിരുന്നു.

ഇതൊക്കെ പറഞ്ഞ്‌ ആളെ മണ്ടനാക്കി എന്ന വിശ്വാസം പാലൊളിക്കുവേണ്ട. “പിണറായി എന്നു കേട്ടാൽ തിളയ്‌ക്കണം ചോര നമുക്ക്‌ ഞരമ്പുകളിൽ… മുരളീധരനെന്നു കേട്ടാലോ… ?” സഖാവിന്റെ പോക്ക്‌ ഈ വഴിക്കാണെന്നു മനസ്സിലായി… ലാൽസലാം.

Generated from archived content: news3_may27.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here