പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിസമ്മതിച്ചു. താൻ പ്രധാനമന്ത്രിയാകുന്നത് സംബന്ധിച്ച് രാജ്യത്ത് യാതൊരുവിധ ചേരിതിരിവും ഉണ്ടാകരുതെന്നു കരുതിയാണ് പിൻമാറുന്നതെന്നും സോണിയ പറഞ്ഞു. അധികാരത്തിനുവേണ്ടി തനിക്ക് അശേഷം ആർത്തിയില്ലെന്നും പ്രധാനമന്ത്രിപദമല്ല തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
മറുപുറംഃ- ഇത്രയും ബുദ്ധി ആ കൊച്ചുതലയിൽ ഉണ്ടെന്ന് ആരും കരുതിയില്ല. ഉത്സവം കഴിഞ്ഞപ്പോഴുളള ഈ വെടിക്കെട്ടിൽ കണ്ണുചിമ്മിപ്പോയത് സുഷമ സ്വരാജും കൂട്ടരും. സോണിയ ഇപ്പോൾ പ്രധാനമന്ത്രി പദത്തിനും മുകളിലായി…ബി.ജെ.പിയുടെ ഇറ്റലിക്കാരിക്കുവേണ്ടി ഭാരതത്തിന്റെ ജനങ്ങൾ ചാകാനും ശരീരം കീറിമുറിക്കാനും തുനിഞ്ഞില്ലേ….ഇനിയിപ്പോ സുഷമ തലവടിച്ചിട്ട് എന്തുകാര്യം….ഇതിപ്പോ വേലിയിൽ തൂങ്ങിക്കിടന്ന പാമ്പിനെയെടുത്ത് മടിയിൽ വച്ചപോലെയായി….ഇനി സോണിയയ്‌ക്കു ബദൽ സോണിയ തന്നെ.
Generated from archived content: news3_may19.html