അമ്പലങ്ങളും പള്ളികളും ഇടിച്ചു നിരത്തണമെന്ന തത്വശാസ്‌ത്രത്തിൽ വിശ്വസിക്കുന്ന സി.പി.എമ്മു കാർക്ക് സ്വന്തം ഭാര്യമാരെ ആ വിശ്വാസത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരെന്തു കമ്മ്യൂണിസ്‌റ്റുകാരാണെന്ന് കെ. സുധാകരൻ. കാടാമ്പുഴയിലെ പൂമൂടൽ വിവാദം ഉദ്ദേശിച്ച് നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുനാമി ഫണ്ട് അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന് വാശിപിടിക്കുന്നവർ ലാവ്‌ലിനെ മറക്കുന്നതെന്തിനാണെന്നും പിണറായിക്ക് ഉണ്ടയും തോക്കും എങ്ങിനെ കിട്ടിയെന്നും സുധാകരൻ നിയമസഭയിൽ ചോദ്യമുയർത്തി.
മറുപുറം ഃ ബാക്കി കുറെ കഥകൾ കൂടി നിയമസഭയിൽ നടന്നല്ലോ…? ഇ.പി. ജയരാജനെ വെടിവെച്ച കേസിലും നാല്‌പാടി വാസുവിനെ വധിച്ച കേസിലും കുറ്റാരോപണ സ്ഥാനത്ത് ഒരു സുധാകരൻ ഉണ്ടായിരുന്നല്ലോ… അത് അങ്ങ് തന്നെ അല്ലയോ….? ഇക്കാര്യത്തിൽ വാസവൻ എം.എൽ.എ. പറഞ്ഞതാണ് ശരിയെന്നു തോന്നുന്നു. കെ. സുധാകരനെയൊക്കെ നേരിടാൻ കൈത്തോക്ക് പോരെന്നും അതിന് ബോഫേഴ്‌സ് പീരങ്കി തന്നെ വേണമെന്നും. പിന്നെ ഭാര്യമാരെ വിശ്വസിപ്പിക്കുന്ന കാര്യത്തിന് മറുപടിയായ പതിമൂന്നു പ്രാവശ്യത്തെ ചെന്നൈ യാത്രയുടെ കണക്കും സഭയിൽ ഉയർന്നല്ലോ…? ഒരു നാറ്റക്കേസിന്റെ നിഴലുകൾ അന്നേരം നിയമസഭയിലും പരന്നതായാണ് ചിലർ പറയുന്നത്. ഇതിനെയാണല്ലേ വടി കൊടുത്ത് അടി വാങ്ങിക്കുക എന്നു പറയുന്നത്.
Generated from archived content: news3_mar7_07.html
Click this button or press Ctrl+G to toggle between Malayalam and English