കേരള രാഷ്‌ട്രീയത്തെ മുൾമുനയിൽ നിർത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിൽ മുഖ്യവില്ലൻ വേഷത്തിൽ അഭിനയിക്കുന്നു. ടി.വിയിലൂടെ ഉണ്ണിത്താൻ നടത്തിയ പ്രകടനങ്ങൾ കണ്ട് ഇഷ്‌ടപ്പെട്ടിട്ടാണ് മമ്മൂട്ടി നായകനാകുന്ന ‘ബാൻഡ്’ എന്ന സിനിമയിലേയ്‌ക്ക് ഉണ്ണിത്താനെ ഷാജി കൈലാസ് ക്ഷണിച്ചത്. തന്റെ രാഷ്‌ട്രീയ ഭാവിയെ ബാധിക്കാത്ത വേഷമാണെങ്കിൽ അഭിനയിക്കാൻ തയ്യാറാണെന്ന് ഉണ്ണിത്താൻ ഷാജി കൈലാസിനെ അറിയിച്ചു.
മറുപുറംഃ- രക്ഷപ്പെട്ടു. ഇനി ‘അമ്മ’യ്‌ക്ക് കരുത്തനായ ഒരു നേതാവിനെ കിട്ടും. സിയാദ് കോക്കറിനേയും നവോദയ അപ്പച്ചനെയും ആഞ്ഞുചവിട്ടാൻ പറ്റിയ സാധനം തന്നെ….പഴയ സിനിമാപിടുത്തക്കഥകളുടെ നാറുന്ന ഭാണ്ഡക്കെട്ട് അഴിച്ചങ്ങോട്ട് കൊടുക്കും…പിന്നെ ചേംബറുമുണ്ടാവില്ല മാക്‌ടയുമുണ്ടാവില്ല…
നായകൻ മമ്മൂട്ടിയുടെ ഗതി ‘കാസറ്റു’ കണ്ട മുരളിയുടേതു പോലെയാകുമോ ആവോ…?
Generated from archived content: news3_mar27.html