ശബരിമലയിൽ നിന്നുളള വരുമാനത്തിന്റെ 40% ആദിവാസി-ദളിത് ഹിന്ദുക്കളുടെ ക്ഷേമത്തിനായി വിനിയോഗിക്കുക, കെ.എസ്.ആർ.ടി.സി അയ്യപ്പഭക്തരിൽ നിന്നും അധികചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 19-ന് പ്രക്ഷോഭം ആരംഭിക്കുമെന്ന് ശിവസേന സംസ്ഥാന വക്താക്കളായ പളളിക്കൽ സുനിൽ, ടി.ആർ.ദേവൻ എന്നിവർ അറിയിച്ചു.
മറുപുറംഃ- പഷ്ട്….എന്തൊരു തങ്കക്കുടം പോലെയുളള മനസ്സ്…കുറച്ച് നാൾക്കുമുമ്പ് അങ്ങ് മഹാരാഷ്‌ട്രയിൽ കേരളീയരടക്കമുളള ‘കാലാമദ്രാസി’കളെ കെട്ടുകെട്ടിക്കാൻ പടച്ചുണ്ടാക്കിയ സാധനം തന്നെയല്ലേ ഈ ശിവസേന….രണ്ടുമാസം മുമ്പും ഈ വാദവുമായി കടുവക്കൊടിയുമായി ശിവസേനാമക്കൾ എന്തോ പരിപാടി നടത്തിയല്ലോ…ശബരിമല പ്രശ്‌നം കഴിഞ്ഞാൽ ഈ ആവശ്യത്തിനായി നമുക്ക് മഹാരാഷ്‌ട്രവരെ ഒരു മാർച്ച് തന്നെ സംഘടിപ്പിക്കാം….
മത്തൻ കുത്തിയാൽ കുമ്പളം മുളയ്‌ക്കില്ല മക്കളേ…
Generated from archived content: news3_mar16.html