ശരത്തിനേയും ഉണ്ണിത്താനേയും ഇടതുനേതാക്കൾ സന്ദർശിച്ചു

കോൺഗ്രസ്‌ ഗ്രൂപ്പുതർക്ക ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശരത്‌ചന്ദ്രപ്രസാദിനേയും രാജ്‌മോഹൻ ഉണ്ണിത്താനെയും പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, സി.പി.ഐ അസിസ്‌റ്റന്റ്‌ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ തുടങ്ങി ഒട്ടനവധി ഇടതുനേതാക്കൾ സന്ദർശിച്ചു.

ഗുണ്ടാ ആക്രമണം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യാന്തരവകുപ്പിന്റെ പരാജയമാണെന്നും, ഗൗരവമായ അന്വേഷണം വേണമെന്നും പിണറായി വിജയൻ പറഞ്ഞു.

മറുപുറംഃ- മാനം കറുക്കുകയും ഭൂമി ഇരുളുകയും പാതാളത്തിൽ നിന്നും ‘ഭീകരസ്വരങ്ങൾ’ ഉയരുകയും ചെയ്‌തു. അനന്തരം കുറുക്കൻമാർ മാളങ്ങളിൽനിന്ന്‌ പുറത്തുവരുകയും തമ്മിൽ തല്ലിയ ഖദർ ധാരികളായ മുട്ടനാടുകളുടെ രക്തം നക്കിക്കുടിക്കുവാൻ തുടങ്ങുകയും ചെയ്‌തു.

എന്തൊരു മാന്യരാണപ്പാ ഇവർ….കുറച്ചുനാൾ മുമ്പ്‌ കരുണാകരനേയും മകനേയും പൂവിട്ട്‌ പൂജിച്ച്‌, 40 ഫിക്സറ്റ്‌ ഡിപ്പോസിറ്റ്‌ കാട്ടി ആന്റണിയെ എലിക്കെണിയിൽപ്പെടുത്താൻ നോക്കിയവരല്ലേ….കണ്ണ്‌ കോഴിക്കൂട്ടിലാണെന്ന്‌ നാട്ടുകാർക്കെല്ലാം അറിയാം…പഴുത്തില വീഴുമ്പം പച്ചില ചിരിക്കും….

Generated from archived content: news3_june4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here