നിയമസഭാ നടപടികൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ പ്രതിപക്ഷത്തിന്റെ സഹകരണം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ നിയമസഭയിൽ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ ഭരണപക്ഷ അംഗങ്ങൾ നിശബ്ദരായിരിക്കും. മറിച്ച് ഇപ്പുറത്ത് മന്ത്രിമാർ ആരെങ്കിലും സംസാരിക്കാൻ എഴുന്നേറ്റാൽ ഉടൻ വൻബഹളമാണ്. ഇത് നിയന്ത്രിക്കേണ്ട പ്രതിപക്ഷ നേതാവ് നിശബ്ദനായി തലതാഴ്‌ത്തി ഇരിക്കുകയാണെന്നും വി.എസ്. കൂട്ടിച്ചേർത്തു.
മറുപുറം ഃ മന്ത്രിസഭ ഇതു മാത്രമല്ലല്ലോ ഇതിനു മുമ്പും പല മന്ത്രിസഭകളും ഉണ്ടായിട്ടില്ലേ. അന്നത്തെ കാഴ്‌ചകളൊക്കെ കംപ്ലീറ്റായി ജനം മറന്നു എന്നു കരുതരുതേ… പിന്നെ പ്രതിപക്ഷത്തിന് നിയമസഭയിൽ ഡപ്പാംകുത്ത് കളിക്കാൻ വേണ്ടതിലധികം അവസരങ്ങൾ നാം ദൈവകൃപയാൽ സൃഷ്ടിക്കുന്നുമുണ്ടല്ലോ. അവർ വേണ്ടതുപോലെ ആടുന്നില്ല എന്നതാണ് ചിലരുടെ പരാതി. പിന്നെ പ്രതിപക്ഷത്തിന്റെ വേണ്ടപ്പെട്ട ചില ആട്ടങ്ങൾ കാണുമ്പോൾ അങ്ങയുടെ മനസും നിറഞ്ഞു തുളുമ്പുന്നത് ഒരു എക്സ്‌റേ കാഴ്‌ചയിലൂടെ പലരും കാണുന്നുണ്ട്. ഭരണകക്ഷിക്ക് ഓശാന പാടാനല്ലല്ലോ പ്രതിപക്ഷന്മാർ നിരന്നിരിക്കുന്നത്. ചില തട്ടലും മുട്ടലും ഉള്ളത് നല്ലതാ…. നമ്മളിതു എത്ര ചെയ്തിരിക്കുന്നു.
Generated from archived content: news3_june29_07.html