കൊതുകിന്‌ കൊച്ചിയിലെത്താൻ വിസ വേണ്ട ഃ കൊച്ചി മേയർ

കൊതുകിന്‌ വിസയും പാസ്‌പോർട്ടും വേണ്ടാത്തതിനാൽ മറ്റു നഗരങ്ങളിൽ നിന്നുപോലും കൊതുകുകൾ കൊച്ചിയിലെത്തുന്നുണ്ടെന്ന്‌ കൊച്ചി നഗരസഭാ മേയർ മേഴ്‌സി വില്ല്യംസ്‌. ഇതുകൊണ്ട്‌ ഒന്നും തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും, പല സ്ഥലത്തു നിന്നും കൊതുകുകൾ ഇവിടെ എത്തി നാട്ടുകാരെ കടിക്കാമെന്നും മേയർ കൂട്ടിച്ചേർത്തു. കേരളകൗമുദി പത്രത്തിന്‌ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്‌ മേയറുടെ ഈ കൊതുകു നിരീക്ഷണം.

മറുപുറം ഃ

ഇത്തരം മേയർമാർ ഭരിക്കുന്നയിടത്ത്‌ കൊതുകു മാത്രമല്ല കാളകൂട സർപ്പങ്ങൾ വരെ വിസയും പാസ്‌പോർട്ടുമില്ലാതെ നുഴഞ്ഞുകയറും. കൊച്ചി നഗരത്തിനു ചുറ്റും കൊതുകുവല വിരിച്ച്‌ ഒരു ചെറിയ ഗ്യാപ്പിട്ട്‌ അതുവഴി പാസ്‌പോർട്ടും വിസയുമൊക്കെയായി കൊതുകുകളെ കയറ്റിവിടാം.. അങ്ങിനെ വല്ലതും ആലോചനയിലുണ്ടോ? ഏതായാലും ഈ അവതാരം കൊച്ചിക്ക്‌ ഒരു മുതൽക്കൂട്ടുതന്നെ. അമ്മിക്കല്ലെടുത്ത്‌ കഞ്ഞിക്കലത്തിൽ ഇട്ടാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.

Generated from archived content: news3_june12_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here