ഫീസ്, സീറ്റ് വിഷയങ്ങളിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലാത്ത കോലഞ്ചേരി, കാരക്കോണം സ്വാശ്രയകോളേജുകളിലേക്ക് ഇടതുവിദ്യാർത്ഥി സംഘടനകൾ ഇന്ന് മാർച്ച് നടത്തി. കോലഞ്ചേരി പുഷ്പഗിരി മെഡിക്കൽ കോളേജിലേയ്‌ക്കുളള മാർച്ച് അക്രമാസക്തമായി. വിദ്യാർത്ഥികളും സി.പി.എം. പ്രവർത്തകരും മെഡിക്കൽ കോളേജിനുളളിൽ തളളിക്കയറിയത് പ്രശ്‌നം കൂടുതൽ രൂക്ഷമാക്കി. കല്ലേറിൽ ഏറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മറുപുറംഃ – സമരം സീസണലാണല്ലോ. വിളനിലത്തെ എസ്.എഫ്.ഐ ഓർക്കുന്നത് നന്നായിരിക്കും. ‘മൂത്തവർ ചൊല്ലും മുതുനെല്ലിക്ക’ പഴം ചൊല്ലിൽ ചിലപ്പോൾ പതിരു കണ്ടേക്കും, നല്ല തല്ലുകൊളളുമ്പോൾ മുതുനെല്ലിക്ക ആദ്യവും അവസാനവും കയ്‌ക്കും.
Generated from archived content: news3_july9.html