വനം മന്ത്രി കോടികൾ കോഴവാങ്ങി ഃ വി.എസ്‌. അച്യുതാനന്ദൻ

മാവൂർ ഗ്രാസിം കമ്പനി തടി ഇടപാടിലും, അവിഹിത നിയമനം, സ്ഥലമാറ്റം എന്നിവയിലുമായി വനം മന്ത്രി കെ.സുധാകരൻ എട്ടരകോടി രൂപ കോഴവാങ്ങിയതായി പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദൻ ആരോപിച്ചു. ചന്ദന ഫാക്‌ടറികൾക്ക്‌ അനുമതി നല്‌കിയതിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന്‌ വി.എസ്‌. പറഞ്ഞു. വനംവകുപ്പുമായി ബന്ധപ്പെട്ട പല മോഷണങ്ങൾക്കും തുമ്പു കിട്ടാത്തത്‌ വനം മന്ത്രിയുടെ ഇടപെടൽ മൂലമാണ്‌. കേരളത്തിന്റെ വനസമ്പത്ത്‌ കെ.സുധാകരന്റെ കീഴിൽ സുരക്ഷിതമല്ലെന്നും വി.എസ്‌. പറഞ്ഞു.

എന്നാൽ അന്വേഷണം വേണമെന്ന ആവശ്യം മന്ത്രി സുധാകരൻ തളളിക്കളഞ്ഞു. പ്രഥമ ദൃഷ്‌ട്യാ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്‌ പ്രതിപക്ഷം ഉന്നയിക്കുന്നത്‌. സുധാകരൻ വാദിച്ചു.

മറുപുറംഃ – തളേളണ്ടത്‌ തളേളണ്ട സമയത്ത്‌ തളളിയില്ലെങ്കിൽ കൊളേളണ്ടത്‌ വേണ്ട സമയത്തുതന്നെ കൊളളും. സംഗതി വനമല്ലേ… ക്രൂര മൃഗങ്ങളും അന്ധകാരവുമൊക്കെ കാണും; അതിന്‌ പാവം സുധാകരനെന്തു പിഴച്ചു. സ്ഥലം മാറ്റമൊക്കെ ഒരു വകുപ്പിലെ സ്ഥിരം ഇടപാടല്ലെ. സത്യസന്ധരായ ചിലരെ കൂടുതൽ പ്രശ്‌നമുളളിടത്ത്‌ അയക്കണം. അങ്ങിനെ ചിലരെ വനംവകുപ്പിൽനിന്നും ഓടിച്ചിട്ടുണ്ട്‌ മറ്റുവകുപ്പുകളിലേക്ക്‌…. ഏത്‌… പിന്നെ എനിക്കെതിരെ അന്വേഷണം ആയിക്കോട്ടെ…. കേസൊന്നും പിൻവലിക്കണ്ട എന്നുപറയാൻ സുധാകരൻസാറ്‌ കരുണാകർജി അല്ലല്ലോ.. പാവമൊരു വനം വകുപ്പുമന്ത്രിയല്ലേ.

Generated from archived content: news3_july8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English