ഭൂരിപക്ഷപീഡനവും ന്യൂനപക്ഷപ്രീണനവും ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കുന്നുഃ വെളളാപ്പളളി നടേശൻ

ഭൂരിപക്ഷപീഡനവും ന്യൂനപക്ഷപ്രീണനവും കേരളത്തിൽ ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കുന്നുവെന്ന്‌ വെളളാപ്പളളി നടേശൻ ആരോപിച്ചു. കുണ്ടറയിൽ എസ്‌.എൻ.ഡി.പി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു നടേശൻ. അധികാരത്തിലേറുന്നവരെല്ലാം അവരവരുടെ ജാതിക്കും മതത്തിനും വേണ്ടി പ്രവർത്തിക്കുന്ന വിചിത്രവും വികൃതവുമായ ഒരു മുഖമാണ്‌ കേരളത്തിലെ ജനാധിപത്യത്തിന്‌.

സാമൂഹ്യനീതി ഉറപ്പാക്കുന്നവർക്കു മാത്രമേ ജനങ്ങളിൽനിന്ന്‌ മേലിൽ രാഷ്‌ട്രീയനീതി ലഭിക്കൂ. അതിനുളള ആശയപ്രചരണം പിന്നോക്ക ദളിത്‌ വിഭാഗങ്ങളിൽ ശക്തമാക്കുമെന്നും വെളളാപ്പളളി പറഞ്ഞു.

മറുപുറംഃ- ഹാ…. ഹാ…. എന്നാ പേശ്‌…. കാര്യം പറയണമെങ്കിൽ ഇങ്ങനെതന്നെ പറയണം…. സ്വന്തം മുഖം പോലും നോക്കാതെ. എന്റെ വെളളാപ്പളളി സാറെ, എസ്‌.എൻ.ഡി.പി വഹയായി എത്രമാത്രം സ്ഥാപനങ്ങളാ ഉളളത്‌. അവിടെ ഒരു ഉദ്യോഗം കിട്ടണമെങ്കിൽ എത്ര ലക്ഷം കൊടുക്കണം. അതും പോകട്ടെ താങ്കളുടെ സമുദായത്തിലെ ആലംബഹീനർക്ക്‌ കാശുവാങ്ങാതെ എന്തെങ്കിലും ഒരു പണി കൊടുക്കാൻ പറ്റിയിട്ടുണ്ടോ… എസ്‌.എൻ സ്ഥാപനങ്ങളിൽ കേരളത്തിലെ എത്ര ദളിതർക്ക്‌ ജോലിയുണ്ട്‌… ഇതൊക്കെ നോക്കിയിട്ടു പോരെ ജനാധിപത്യത്തെ ക്രോസു ചെയ്യാൻ. ഉദ്ദേശം മനസ്സിലായി ജനാധിപത്യം മാറി രാജഭരണം വരാനായിരിക്കും പ്രാർത്ഥന. തലയിൽ കിരീടവും വച്ച്‌ കൈയിൽ ചെങ്കോലു മേന്തി കേരളരാജാവ്‌ വെളളാപ്പളളി നടേശൻ കുതിരപ്പുറത്ത്‌ പായുന്നത്‌ ഉച്ചമയക്കത്തിൽ കാണാറുണ്ടല്ലേ….

Generated from archived content: news3_july31.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English