ബലം പ്രയോഗിച്ചുളള ഹർത്താൽ നിരോധിക്കണമെന്ന് ഹൈക്കോടതിയോട് അപേക്ഷിക്കാൻ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഹർത്താലും ജനാധിപത്യസമരങ്ങളും നടത്തുന്നതിനോട് അപ്പാടെ എതിരല്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി എ.കെ. ആന്റണി പത്രലേഖകരോട് പറഞ്ഞു. എന്നാൽ ബലം പ്രയോഗിച്ച് ഭരണഘടനാവിരുദ്ധമായി ഹർത്താലുകൾ നടത്തുവാൻ പാടുളളതല്ല. ജനാധിപത്യ രീതിയിലുളള ഹർത്താലുകൾ ഭരണഘടനാവിരുദ്ധമാണെന്ന അഭിപ്രായം സർക്കാരിനില്ല.
ഹർത്താൽ നിരോധിക്കുന്നതു സംബന്ധിച്ച് സർക്കാർ അഭിപ്രായം കോടതി ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
മറുപുറംഃ- ഒന്നായ നിന്നെയിഹ രണ്ടെന്നു…… എന്തോന്ന് നിരോധനം. ഇതൊക്കെയൊരു പ്രച്ഛന്ന വേഷമല്ലേ… ബന്ദ് ടു ഹർത്താൽ, ഹർത്താൽ ടു….?
Generated from archived content: news3_july3.html