കോൺഗ്രസിൽനിന്നും പുറത്തുപോയവർ അഭിപ്രായവ്യത്യാസം മറന്ന് തിരിച്ചുവന്നാൽ അർഹമായ സ്ഥാനങ്ങൾ നൽകി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസിൽ ഇപ്പോൾ നല്ലൊരു മാറ്റം നടന്നുകൊണ്ടിരിക്കുകയാണ്. പാർട്ടിയെ താറടിച്ചു കാണിക്കുന്നവരെ നേരിടാൻ പാർട്ടി സജ്ജമായിക്കഴിഞ്ഞെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
മറുപുറംഃ മകനേ, തിരിച്ചുവരൂ…. അമ്മയും അച്ഛനും കൈനിറയെ ഗ്യാസുമുട്ടായി വാങ്ങിത്തരാം… എന്ന പത്രപരസ്യം പോലെയുണ്ടിത്. നീർക്കോലിയാണെങ്കിലും അത്താഴം മുടക്കാൻ ഇവൻ മതിയെന്ന് ഉമ്മൻചാണ്ടിക്കും പുതുപ്രസിഡന്റിനും തോന്നിക്കാണും. ഏതായാലും കരുണാകരന്റെയും മുരളിയുടെയും പിന്നെ പിരിഞ്ഞുപോയ സകല എം.എൽ.എമാരുടെയും പടവും അടയാളവും ഒക്കെച്ചേർത്ത് ഒരു കാൺമാനില്ല പരസ്യം കൊടുത്തു കളയൂ. അടിയിൽ ദുഃഖാർത്തരായി ഇരിക്കുന്ന ഉമ്മന്റെയും ആന്റണിയുടെയും ചെന്നിത്തലയുടെയും ഓരോ സ്‌റ്റിൽസും കൊടുക്കാം….
തിരിച്ചുവന്നാൽ എന്ത് ചേനയാണ് പുഴുങ്ങിക്കൊടുക്കുന്നതെന്നും കൃത്യമായി ചേർക്കണം.
Generated from archived content: news3_july25_05.html
Click this button or press Ctrl+G to toggle between Malayalam and English