സംസ്ഥാനത്ത് കുറഞ്ഞ വിലയിൽ വിദേശമദ്യം ലഭ്യമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ധനമന്ത്രി ശങ്കരനാരായണൻ നിയമസഭയിൽ അറിയിച്ചു. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് ഇനിയും നികുതി ഉയർത്താൻ കഴിയില്ല. കൂടുതൽ കളള് ഷാപ്പുകൾക്ക് ലൈസൻസ് നൽകുവാനുളള കാര്യം പരിഗണിക്കും. മന്ത്രി വ്യക്തമാക്കി.
മറുപുറംഃ- ആന്റണി പുണ്യാളച്ചോ… ഇതൊന്നും കേൾക്കുന്നില്ലേ. എത്രായിരം പേരുടെ തൊഴിൽ നഷ്‌ടപ്പെടുത്തിയാ താങ്കൾ ചാരായം നിരോധിച്ചത്. അതുകൊണ്ട് എത്രപേർ വ്യാജമദ്യം അടിച്ചു ചത്തു. അന്നത്തെ ഇലക്‌ഷനുമുമ്പ് ഒരു വെടി പൊട്ടിച്ചതാണ് എന്ന് ഞങ്ങൾക്കറിയാം. പക്ഷെ ശങ്കരനാരായണേട്ടൻ കാര്യങ്ങൾ അറിഞ്ഞ് തന്നെയാണ് പ്രവർത്തിക്കുന്നത്. എത്ര വില കൂട്ടിയാലും കുറച്ചാലും ജനം വേണ്ടപോലെതന്നെ മദ്യം സേവിക്കും. കാശ് കൂടിയാൽ വീട്ടുകാര്യം നടക്കില്ല അത്രതന്നെ…. ശങ്കരനാരായണേട്ടന് ഈ വിവരം ശരിക്കറിയാം കേട്ടോ…. ആന്റണി ഒരു പച്ചക്കറിയായതിന് നാട്ടുകാർ എന്ത് പിഴച്ചു അല്ലേ ശങ്കരനാരായണൻ മന്ത്രീ….
Generated from archived content: news3_july25.html