ജനറൽ ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൽ കത്തിക്ക് മൂർച്ചയില്ലാത്തതുമൂലം ആത്മഹത്യചെയ്ത എൻജിനീയറിംഗ് വിദ്യാർത്ഥിനി രജനി എസ്.ആനന്ദിന്റെ പോസ്‌റ്റുമോർട്ടം അഞ്ച് മണിക്കൂർ വൈകി. ബന്ധുക്കളുടെ പ്രതിഷേധ ഫലമായി ഒടുവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ മാറ്റിയ മൃതദേഹം അവിടെവച്ച് പോസ്‌റ്റുമോർട്ടം ചെയ്യുകയായിരുന്നു.
മറുപുറംഃ- വിദ്യാഭ്യാസവകുപ്പിന്റെ നെറിവുകേടാൽ ജീവിതം ഉപേക്ഷിച്ച രജനി, മരിച്ചുകഴിഞ്ഞാൽ തന്റെ ശരീരത്തിന് ഈ ഗതി വരുമെന്ന് കരുതിക്കാണില്ല. കത്തിക്ക് മൂർച്ചയില്ലെന്ന് പറഞ്ഞ് രജനിയുടെ മൃതദേഹത്തെ അപമാനിച്ച ജനറൽ ആശുപത്രി ഫോറൻസിക് വിഭാഗക്കാരുടെ വിരലുകൾ ഈ കത്തികൊണ്ടുതന്നെ മുറിച്ചു കളയണം….ഇതൊക്കെ മനസ്സിലൊതുക്കാനെ പറ്റൂ….ഇവന്മാരെ രക്ഷിക്കാൻ വലിയ നിയമങ്ങൾ ഞാന്നു കിടക്കുകയല്ലേ…എങ്ങിനെ ഭീകരവാദിയാകാതെയിരിക്കും?
Generated from archived content: news3_july24.html