എസ്‌.എൻ.ഡി.പി. മാഫിയ വലയത്തിൽ

എസ്‌.എൻ.ഡി.പി. യോഗം ഒരു മാഫിയ സംഘത്തിന്റെ പിടിയിലാണെന്ന്‌ എസ്‌.എൻ.ഡി.പി ഏകോപന സമിതി ചെയർമാൻ അഡ്വഃ എൻ.ഡി പ്രേമചന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.

യോഗം പ്രസിഡന്റ്‌ വിദ്യാസാഗറും സെക്രട്ടറി വെളളാപ്പിളളിയും സംഘപരിവാർ ഭാരവാഹികളുടെ തലത്തിൽ എത്തിയിരിക്കുകയാണ്‌. അധികാരം അധഃസ്ഥിതരിലേക്ക്‌ എന്ന പ്രഖ്യാപനത്തിന്‌ വിരുദ്ധമാണ്‌ വിശാല ഹിന്ദു ഐക്യം. ബി.ജെ.പി കൂട്ടുകെട്ടും സ്വാർത്ഥ താല്പര്യങ്ങളും യോഗത്തിന്റെ അസ്ഥിത്വം തകർക്കും. പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.

മറുപുറംഃ- പ്രേമചന്ദ്രാ……. എം.എൻ.വിജയൻ പറഞ്ഞതു കേട്ടില്ലേ? സി.ഐ.ഐ. ചാരൻമാർ മാഷായും നർത്തകനായും വരുമെന്ന്‌. ഇവിടെയും അതുതന്നെയാണ്‌ ഗതി. സംഘപരിവാർ ചാരന്മാർ കളള്‌ കച്ചവടക്കാരനായും പ്രസിഡന്റുമായും ഒക്കെവരും. പിന്നെ എസ്‌.എൻ.ഡി.പി.യുടെ കാര്യത്തിൽ ചാരന്മാർ മറയില്ലാതെയാണ്‌ വരുന്നത്‌. “കാക്ക കരഞ്ഞാൽ കന്നാലി ചാകില്ലല്ലോ?” ഇവരെ ഒതുക്കാൻ പണിവേറെ നോക്കണം പ്രേമചന്ദ്രാ…..

Generated from archived content: news3_july19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English