യു.ഡി.എഫ്‌ ഹർത്താൽ മാറ്റിവച്ചു

സംസ്ഥാനത്ത്‌ പകർച്ചപ്പനി തടയുന്നതിൽ പരാജയപ്പെട്ടതിലും ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കുന്നതിൽ അലംഭാവം കാണിച്ചതിലും സർക്കാരിനെതിരെ യു.ഡി.എഫ്‌ പ്രഖ്യാപിച്ച ഹർത്താൽ മാറ്റിവച്ചതായി പ്രതിപക്ഷനേതാവ്‌ ഉമ്മൻചാണ്ടി അറിയിച്ചു. ഹർത്താൽ നടത്താനുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും കാലവർഷക്കെടുതി സൃഷ്ടിച്ച ദുരിതവും പനിക്കെതിരായ സമര മാർഗ്ഗമായി ഹർത്താലിനെ കാണരുതെന്ന മാധ്യമങ്ങളുടെയും വിവിധ ജനവിഭാഗങ്ങളുടെയും അഭിപ്രായവും പരിഗണിച്ചാണ്‌ ഹർത്താൽ മാറ്റുന്നതെന്ന്‌ ഉമ്മൻചാണ്ടി വിശദീകരിച്ചു.

മറുപുറം ഃ ചില പെണ്ണുങ്ങൾക്ക്‌ ബുദ്ധി ഉദിക്കാൻ ഉച്ചയാകണം എന്ന മട്ടിലാണ്‌ നമ്മുടെ ഉമ്മനും കൂട്ടരും. കർക്കിടകം ഒന്ന്‌ എന്ന കാരണത്താൽ ഹർത്താൽ ഒരിക്കൽ മാറ്റി വേറൊരുദിവസം സ്ഥാപിച്ചു. രണ്ടു മഴ ആഞ്ഞുപെയ്തപ്പോൾ ഹർത്താലേ വേണ്ടെന്നായി. സർക്കാരിനെ അടിക്കാൻ എത്രയോ വടികൾ വെറുതേ കിടക്കുമ്പോഴാണ്‌ വെറുതെ പനിപിടിച്ച്‌ ഹർത്താൽ നടത്താൻ ഈ ബുദ്ധിമാൻ പോയത്‌. വെറുതെ കിടക്കുന്ന ഞണ്ടിനെ തോണ്ടി എഴുന്നേല്പിച്ചതു പോലെയായി ഇത്‌. ഹർത്താൽ ദിനം ശുചീകരണദിനമായി ആചരിക്കും എന്നു പറഞ്ഞ ഡി.വൈ.എഫ്‌.ഐക്കാരെ കണ്ടു പഠിക്കൂ… ഹർത്താലെങ്ങാനും നടത്തിയിരുന്നെങ്കിൽ കിട്ടിയ കോളുമായി ഡിഫിക്കാർ മുങ്ങിയേനെ… ആരാണാവോ ഉമ്മനും കൂട്ടർക്കും ഇത്രയും ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത്‌?

Generated from archived content: news3_july18_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here