ലോറിസമരംഃ ഇന്ധനക്ഷാമം രൂക്ഷം

ലോറിസമരത്തെ തുടർന്ന്‌ സംസ്ഥാനത്തെ ജനജീവിതം സമസ്ത മേഖലകളിലും ദുസ്സഹമായി. പെട്രോൾ, ഡീസൽ ക്ഷാമം രൂക്ഷമായത്തോടെ പലയിടത്തും കെ.എസ്‌.ആർ.ടി.സി, സ്വകാര്യ ബസ്‌ സർവീസുകൾ നിർത്തിവച്ചു. പച്ചക്കറികൾക്കും മറ്റു അവശ്യസാധനങ്ങൾക്കും വില ഇടിച്ചു കയറുകയാണ്‌.

സമരം ഒത്തു തീർപ്പാക്കുന്നതിനുളള ചർച്ചകൾ ആരംഭിച്ചെങ്കിലും സമരത്തെ നേരിടുന്നതിന്റെ ഭാഗമായി ലോറികൾ പിടിച്ചെടുക്കാൻ തുടങ്ങി. എസ്‌മ പ്രകാരം 25 ലോറികളാണ്‌ എറണാകുളത്ത്‌ പിടിച്ചെടുത്തത്‌. മോട്ടോർ വാഹനനികുതി 50% വർദ്ധിപ്പിച്ചതിൽ പ്രതിക്ഷേധിച്ചാണ്‌ സമരം. ഏറ്റവും കൂടുതൽ നികുതി വാങ്ങുന്ന രണ്ടാമത്തെ സംസ്ഥാനമാണ്‌ കേരളം. ആന്ധ്രയാണ്‌ ഇക്കാര്യത്തിൽ ഒന്നാമത്‌.

മറുപുറംഃ- അനുഭവിക്കാൻ ജനമുണ്ടല്ലോ… ഇപ്പോൾ പെട്രോളിന്‌ കരിഞ്ചന്തയിൽ 80 രൂപയാണ്‌ വില. എം.എൽ.എമാരുടെ ശമ്പളം വർദ്ധിപ്പിച്ചത്‌ അറിഞ്ഞിരിക്കുമല്ലോ. ആ ശുഷ്‌ക്കാന്തി സമരം തീർക്കാൻ ഗവൺമെന്റ്‌ കാണിച്ചിരുന്നുവെങ്കിൽ…..

Generated from archived content: news3_july18.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here