മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവനവിവാദത്തിൽ തന്റെ നിലപാടിന് മാറ്റമില്ലെന്നും അതിനുവേണ്ടി കെ.പി.സി.സി അധ്യക്ഷ സ്ഥാനംവരെ ഒഴിയാൻ താൻ തയ്യാറാണെന്നും മുരളീധരൻ പ്രസ്താവിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന കോൺഗ്രസ്സിന്റെ നയത്തിന് വിരുദ്ധമാണെന്നും അത് പാർട്ടിയിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു. ഹൈക്കമാൻഡ് ഇടപ്പെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
തന്നോട് പരാതി ബോധിപ്പിച്ച എ ഗ്രൂപ്പ് കെ.പി.സി.സി ഭാരവാഹികളോട് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സഹപ്രവർത്തകർ അങ്ങിനെ പ്രവർത്തിച്ചതിൽ യാതൊരു തെറ്റുമില്ല. മുരളീധരൻ വ്യക്തമാക്കി.
മറുപുറംഃ- കണ്ടോ ആന്റണി, മുരളീധരന്റെ ധീരത. നിലപാടിനുവേണ്ടി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനംവരെ വലിച്ചെറിയുമെന്ന്, നിലപാടിനുവേണ്ടി ആന്റണിസാറും മുഖ്യമന്ത്രിസ്ഥാനം വലിച്ചെറിയണം. മുരളീധരന്റെ ആശ കൊളളാം. ദോശ തിന്നാൻ ആശയുണ്ടായിട്ടു കാര്യമില്ല. കീശയിൽ കാശുവേണ്ടേ!.. ആന്റണിക്ക് അങ്ങിനത്തെ വാശിയൊന്നും തോന്നുകില്ല മുരളീധരാ….
Generated from archived content: news3_july17.html