നേതൃമാറ്റ പ്രശ്‌നത്തിൽ ഹൈക്കമാൻഡ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കടുത്ത നടപടികൾക്ക് തയ്യാറാവണമെന്ന് ഐ ഗ്രൂപ്പ് എം.എൽ.എ.മാരോട് കെ.കരുണാകരൻ പറഞ്ഞു. തന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് കരുണാകരൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്.
ഐ ഗ്രൂപ്പ് ആവശ്യങ്ങൾ സോണിയാഗാന്ധിയെ അറിയിച്ച സ്ഥിതിക്ക് ഹൈക്കമാൻഡിന്റെ പ്രതികരണം ലഭിക്കുംവരെ കാത്തിരിക്കാമെന്ന് യോഗത്തിൽ ധാരണയുണ്ടായി. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയെ കെ.കരുണാകരൻ വിമർശിച്ചു.
മറുപുറംഃ- ചൂട് അടുത്തടുത്ത് വരുന്നുണ്ട്; പൊന്ന് ചിലപ്പോൾ ഉടനെ തന്നെ കിട്ടിയേക്കും. പക്ഷെ കരുണാകരൻസാറേ, പണ്ട് ഇക്കിളിയാക്കിയാൽ രാജിവയ്‌ക്കുന്ന ആന്റണിയല്ല ഇപ്പോഴത്തേത്. ഒരുതരം ഹെർക്കുലീസ് സ്‌റ്റൈലാ…വെറുതെയാണോ മാനസപുത്രൻ കെ.വി.തോമസ് പാളയം വിട്ടുപോയത്. ബാക്കി എം.എൽ.എ.മാരെകൂടി സൂക്ഷിച്ചോ…കൂട്ടത്തിൽ പുത്രനേയും…
Generated from archived content: news3_july16.html
Click this button or press Ctrl+G to toggle between Malayalam and English