ഇത്‌ കലാകാരന്മാരുടെ ശനിദശക്കാലംഃ സുരേഷ്‌ഗോപി

നാടകം, സിനിമ എന്നിവ ഉൾപ്പെടെയുളള കലാരൂപങ്ങൾക്കും കലാകാരൻമാർക്കും ഇപ്പോൾ ശനിദശയാണെന്ന്‌ ചലച്ചിത്ര നടൻ സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു.

കേരളാ ഡ്രാമാവർക്കേഴ്‌സ്‌ വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന വാർഷികസമ്മേളനം കൊല്ലം കാർത്തിക ആഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. ഈ പ്രതിസന്ധി പരിഹരിക്കാൻ കലാകാരൻമാർ ഒറ്റക്കെട്ടായി നില്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപുറംഃ- ഏകലവ്യൻ-കമ്മീഷണർ കാലഘട്ടം കലാകാരന്മാർക്ക്‌ ശുക്രദശയായിരുന്നു. എന്തൊരു ആനന്ദമായിരുന്നു അന്നൊക്കെ….‘കലാകാരന്റെ’ കൈനിറയെ പടം….കാശ്‌….ആരാധകവൃന്ദം…

ഏത്‌ പച്ചിലയും ഒടുവിൽ പഴുക്കും മോനെ….ഇന്ന്‌ നല്ല ശുക്രനുളള കലാകാരന്മാരുണ്ട്‌…അവർക്ക്‌ നാളെ ശനിയായിരിക്കും….പിറ്റേന്ന്‌ വേറെ ശുക്രൻ വരും….എങ്കിലും സാമാന്യബോധമുളള കലാകാരന്മാർ ജീവിതാവസാനം വരെയും ശുക്രനടിച്ചു നില്‌ക്കും….അതിനു വേണ്ട ഗുണം വേറെയാ….

Generated from archived content: news3_july12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here