എടപ്പാൾ ഓർഫനേജ് ഫെസ്‌റ്റിന്റെ ഉദ്‌ഘാടനം നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്യാൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി വിസമ്മതിച്ചു. പ്രസംഗത്തിലൂടെ ഉദ്‌ഘാടനം നിർവഹിച്ചതിനാൽ നിലവിളക്ക് കൊളുത്തേണ്ട എന്നായിരുന്നു മന്ത്രിയുടെ നിലപാട്. പ്രസംഗം കഴിഞ്ഞ ഉടനെ നിലവിളക്ക് കൊളുത്താമെന്ന് സംഘാടകർ പറഞ്ഞപ്പോഴാണ് പ്രസംഗത്തിലൂടെ ഉദ്‌ഘാടനം നടത്തിയതായി മന്ത്രി പറഞ്ഞത്.
മറുപുറം ഃ പ്രസംഗം മാത്രമെയുള്ളൂ പ്രവർത്തിയിലൊന്നുമില്ല എന്ന മട്ടിലാണോ പാലൊളി സഖാവേ കാര്യങ്ങളുടെ പോക്ക്. ലോകം മാറ്റിമറിക്കാൻ കച്ചകെട്ടി കമ്മ്യൂണിസ്‌റ്റുകാരനായ താങ്കൾക്ക് നിലവിളക്ക് കണ്ടപ്പോഴെന്താ ഒരു കിടുകിടുപ്പ്. അല്ലെങ്കിൽ എൽ.ഐ.സി. ഏജന്റായ ഏരിയാ സെക്രട്ടറിയുടെ മനസുപോലെയായോ….? 20 വർഷത്തേയ്‌ക്ക് ലോകത്തിലെ സാമ്പത്തിക ക്രമം മാറില്ല എന്ന ഉറപ്പിലാണല്ലോ ഒരാളെക്കൊണ്ട് പോളിസി എടുപ്പിക്കുന്നത്. ങാ…പ്രായമിതൊക്കെ ആയില്ലേ..ദൈവം തമ്പുരാനെ കുറച്ച് പേടിക്കുന്നത് നല്ലതാ….
Generated from archived content: news3_jan29_07.html