സദ്ദാമിനെ തൂക്കിലേറ്റിയ രീതി കുറച്ചുകൂടി മാന്യമായ രീതിയിൽ ആകാമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷ്. വധശിക്ഷ നടപ്പാക്കിയ രീതിയെക്കുറിച്ച് ലോകമെമ്പാടും വിമർശനം ഉയരുന്നതിനിടയിലാണ് ബുഷിന്റെ ഈ അഭിപ്രായപ്രകടനം. ഇങ്ങനെയാണെങ്കിലും ആയിക്കണക്കിന് ആളുകളെ കൊന്ന കുറ്റത്തിന് അയാൾ വധശിക്ഷയ്‌ക്ക് അർഹനാണെന്നും ബുഷ് പറഞ്ഞു.
മറുപുറം ഃ- ദേ……പുതിയ പുണ്യാളൻ തിരുപ്പിറവിയെടുത്തിരിക്കുന്നു. പണ്ട് താങ്കളുടെ പ്രസിഡന്റ് ചേട്ടൻമാർ കൂടിച്ചേർന്നാണ് സദ്ദാമിനെ ഈ കോലത്തിലാക്കിയത്. സദ്ദാമിന്റെ അന്നത്തെ കൊലപ്പരമ്പരകൾക്ക് കുരവയിട്ടാണ് ഞമ്മന്റെ ആളുകൾ തന്നെയാണ് ചേട്ടാ…..ഒടുവിൽ ഇറാക്കിൽ ആറ്റം വെടിയുണ്ട്, രാസായുധപൊഹയുണ്ട് എന്നൊക്കെ പറഞ്ഞ് ലക്ഷങ്ങളെ കൊന്നത് ആ പുണ്യവാന്റെ പട്ടാളമാണ്. ഒടുവിൽ ആടുകിടന്നിടത്ത് പൂടപോലുമില്ല എന്ന അവസ്ഥയിലായി കാര്യങ്ങൾ. എന്നിട്ടും തൂക്കാൻ വിധിച്ചു നിങ്ങളുടെ പഴയ ലോഹ്യക്കാരനെ. അൽപം മാന്യതയുണ്ടെങ്കിൽ അമേരിക്കൻ പ്രസിഡന്റു പണിവിട്ട് നൂറുവീട് തെണ്ടി പഴനിയിൽ പോയി തല മുണ്ഡനം ചെയ്യാമെന്ന് നേർച്ചയെടുക്ക്. കുറച്ചു പാപമെങ്കിലും തീരും……….
ഈ ചങ്ങാതിക്ക് പാലും പഴവും കൊടുത്ത് പൂജിക്കുന്നവരൊക്കെ ഒന്നു ശ്രദ്ധിച്ചോണേ…… ഒരു കയറ് നിങ്ങളുടെ തലയ്‌ക്കുമീതെയും ആടുന്നുണ്ട്.
Generated from archived content: news3_jan06_07.html