സുനാമി ദുരിതാശ്വാസ നിധിയിലേയ്‌ക്ക് മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റി സ്വരൂപിച്ച തുക സർക്കാരിനു ലഭിച്ചില്ല. ലീഗ് പിരിച്ചെടുത്ത തുക അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു കൈമാറിയെന്നു നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് ഈ തുക എത്തിയിട്ടില്ല. അഡ്വ.പി.ടി.എ. റഹീം എം.എൽ.എ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മറുപുറം ഃ
ഇനി സുനാമിഫണ്ട് എങ്ങോട്ടു പോയി എന്ന് ആരെങ്കിലും ചോദിച്ചാൽ കടലുപോലെ അയാളെ വിഴുങ്ങിക്കളയും നമ്മുടെ ലീഗു നേതാക്കൾ. ഇതൊക്കെ ചോദ്യം ചെയ്‌ത ജലീലിനെ വാലിനു തീകൊടുത്ത് ഓടിച്ചതു കണ്ടില്ലേ… ഇനി സുനാമി റിലീഫ് ഫണ്ട് റജിന റിലീഫ് ഫണ്ടായി മാറിയോ എന്നുകൂടി അറിഞ്ഞാൽ മതി. കടലെടുത്ത് ജീവിതം തകർന്നവരുടെ പടംവച്ച് പിരിച്ച കാശ് അപ്പാടെ കമഴ്‌ത്തിയത് ഇത്തിരി കടന്ന കൈയ്യായി പോയി. പടച്ചവൻ എല്ലാം മുകളിലിരുന്ന് കാണുന്നുണ്ട്. അഞ്ചുനേരം നിസ്‌ക്കരിച്ചതുകൊണ്ടൊന്നും കാര്യമില്ലെന്ന് പറയുകയായിരുന്നേ…നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ….
Generated from archived content: news3_feb1_07.html