മന്ത്രി എന്ന നിലയിൽ കെ.മുരളീധരൻ നന്നായി ശോഭിക്കുമെന്ന് ടൂറിസം മന്ത്രി പ്രൊഫ. കെ.വി.തോമസ് അഭിപ്രായപ്പെട്ടു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ ചില്ലറ പ്രശ്‌നങ്ങൾ ഒഴിച്ചാൽ അദ്ദേഹം മികച്ച കെ.പി.സി.സി പ്രസിഡന്റായിരുന്നു. കരുണാകര വിരുദ്ധരാരും ലോകസഭ കാണില്ല എന്ന കരുണാകരന്റെ പ്രസ്താവന കോൺഗ്രസ് വിരുദ്ധരെ ഉദ്ദേശിച്ചാണ്. മറിച്ച് കരുണാകരൻ എന്ന വ്യക്തിയെ ഉദ്ദേശിച്ചല്ല എന്നും മന്ത്രി പറഞ്ഞു. എറണാകുളം ഗസ്‌റ്റ്‌ഹൗസിൽ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു കെ.വി.തോമസ്.
മറുപുറംഃ- “എന്തൊരു മഹാനുഭാവലു….” കരുണാകരന്റെ കുടുംബക്കാർ എല്ലാവരും അങ്ങനെ തന്നെയാ തോമാച്ചാ… പത്‌മജ വേണമെങ്കിൽ ടൂറിസം മന്ത്രിയായി ഇതിലുമേറെ ശോഭിക്കും….അതുവേണോ…അപ്പൻ ഊർദ്ധ്വൻ വലിക്കുമ്പോൾ അടുത്ത വീട്ടിൽപോയി മെഗാസീരിയൽ കാണുന്ന മകനെപ്പോലെയായിരുന്നല്ലോ തോമാച്ചാ താങ്കളുടെ പരിപാടികള്…ഇനിയിപ്പോ എറണാകുളത്ത് വീണ്ടുമൊന്ന് കസേര ഉറപ്പിക്കണമെങ്കിൽ മുരളീധരന്റെ കൃപാകടാക്ഷങ്ങൾ വേണ്ടിവരുമെന്നറിയാം അല്ലേ…ഗതികേടിന് പത്‌മജയാണ് മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യ എന്നുമാത്രം പറയല്ലേ…കരുണാകരൻവരെ പൊറുക്കില്ല…
Generated from archived content: news3_feb10.html