സി.പി.എമ്മും ദേശാഭിമാനിപത്രവും ഒരു ശിഖണ്ഡിയെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ‘ചൈതന്യയാത്ര’യോടനുബന്ധിച്ച് കോഴിക്കോട് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കരുണാകരനെയാണോ ശിഖണ്ഡിയെന്ന് ഉദ്ദേശിച്ചത് എന്ന പത്രലേഖകരുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ചെന്നിത്തലയുടെ ഉത്തരം. കഴിഞ്ഞ പന്ത്രണ്ടുവർഷമായി തന്നെ തകർക്കാനാണ് കരുണാകരൻ ശ്രമിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
മറുപുറംഃ ഇതും ഒരു യുദ്ധതന്ത്രമാണ് മോനേ, കഥ പറയുമ്പോൾ ശിഖണ്ഡിക്കും പറയാൻ ചില കഥകളുണ്ടാകും.
പണ്ട്, എം.വി. രാഘവനെയും, ഗൗരിയമ്മയേയും വച്ച് ഈ കളിതന്നെയാണ് നമ്മളും നടത്തിയത്.
പിന്നെ കരുണാകരൻ ശിഖണ്ഡിയാണോ എന്ന് ചോദിച്ചാൽ ഉത്തരമില്ല. പിന്നെ ചെന്നിത്തലയ്‌ക്ക് അത്രയ്‌ക്കും ഉറപ്പാണെങ്കിൽ അങ്ങ് സമ്മതിച്ചേക്കാം അല്ലേ….
Generated from archived content: news3_aug11-05.html