വിദ്യാർത്ഥി പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ പരാതികളിൽ വിജിലൻസ് ഗൗരവമായി ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണൻ. കാപ്പിറ്റേഷൻ ഫീ വാങ്ങരുതെന്ന കോടതി നിർദ്ദേശം കർശനമായി നടപ്പിലാക്കാൻ ശ്രമിക്കും. ഇതിനായി മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
മറുപുറം ഃ
അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നേർക്ക് എന്നൊരു പഴഞ്ചൊല്ലുണ്ട്. ഇതേതാണ്ട് അതുപോലെയാണ്. സ്വാശ്രയകോളേജുകൾക്ക് കോടതി സ്വാതന്ത്ര്യം നൽകിയപ്പോൾ, കാപ്പിറ്റേഷനു മേലായി സർക്കാരിന്റെ ഗൂസ്തി. നല്ല കാര്യം തന്നെ. പക്ഷെ കാലാകാലങ്ങളായി ഈ പരിപാടി തുടർന്നിട്ടും ഇപ്പോഴാണല്ലോ ഒന്ന് അനങ്ങാൻ തോന്നിയത്. അത്രയും നന്ന്. കോടതിയിലുണ്ടായ നാണക്കേട് കാപ്പിറ്റേഷൻവധം കഥകളി തീർക്കുമെന്ന് വിശ്വസിച്ച് മുന്നേറാം.
Generated from archived content: news3_apr25_07.html
Click this button or press Ctrl+G to toggle between Malayalam and English