സ്ഥാനാർത്ഥി നിർണ്ണയം കരുണാകരന്റെയും ആന്റണിയുടെയും പാക്കേജായിരുവെന്നും, ചമ്പൽക്കാട്ടിലെ കൊളളക്കാരെപ്പോലെ സീറ്റ് പങ്കുവയ്‌ക്കുകയായിരുന്നുവെന്നും മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്‌ണൻ ആരോപിച്ചു. കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ പിടികൂടിയ അർബുദങ്ങളാണ് ‘എ’, ‘ഐ’ ഗ്രൂപ്പുകൾ. മൂന്നുവർഷമായി പാർട്ടിയിൽ പിരിവല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ഉണ്ണികൃഷ്‌ണൻ കുറ്റപ്പെടുത്തി.
മറുപുറംഃ- ഉണ്ണികൃഷ്ണാ സൂക്ഷിച്ചോ, ചമ്പലിലെ മുൻകൊളളക്കാരടക്കം സകലരും താങ്കളെ അന്വേഷിച്ച് നടക്കുന്നുണ്ട്, ഇക്കാര്യത്തിൽ വെട്ടുംകുത്തും നടത്തിയിട്ട് കാര്യമില്ലെന്നും കോടതിയിൽ മാനനഷ്‌ടത്തിന് കേസിനു പോകാനാണ് ഉദ്ദേശമെന്നും ചമ്പൽകൊളളക്കാർ പറയുന്നുണ്ട്…. കഴുതയ്‌ക്കും അതിന്റേതായ വിലയുമുണ്ട് മാനവുമുണ്ട്…ഇതൊന്നുമില്ലാത്തവരെ അതിനോട് താരതമ്യപ്പെടുത്തല്ലേ…ഉണ്ണികൃഷ്ണന് ഇത്രയും വിവരമില്ലാതെ പോയോ…?
പരലോകത്ത് ഫൂലൻദേവി, ശരത്‌ചന്ദ്രപ്രസാദിനെപ്പോലെ, ഈ പ്രശ്‌നത്തിൽ നിരാഹാരം കിടക്കാൻ തുടങ്ങുന്നുവെന്ന് പറഞ്ഞു കേട്ടു…ഗാന്ധിജിയുടെ സകല പിന്തുണയും അവർക്കുണ്ടെത്രെ…
Generated from archived content: news3_apr17.html