രാജ്യവികസനത്തിന് ഉദാത്ത മാതൃക കാട്ടിത്തന്ന സഹോദരൻ അയ്യപ്പന്റെ പേര് വൈപ്പിൻ പാലത്തിന് നല്‌കിയില്ലെങ്കിൽ ജനകീയ ശക്തി ശക്തിയായി പ്രതികരിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് സി.കെ.വിദ്യാസാഗർ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് മേനകാജംഗ്‌ഷനിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വിദ്യാസാഗർ. പാലമെന്ന ആശയം കൊണ്ടുവരാനും അതിന് അംഗീകാരം നേടാനും കഴിഞ്ഞ സഹോദരന്റെ പേരിൽ പാലം അറിയപ്പെടുന്നത് രാജ്യത്തിന് ഭൂഷണമാണെന്നും അദ്ദേഹം പറഞ്ഞു.
മറുപുറംഃ- സഹോദരൻ അയ്യപ്പനെ അങ്ങിനെ പാലത്തിൽ കെട്ടാനുളള പണിതുടങ്ങി….സോറി….ഈഴവത്തൊഴുത്തിൽ കെട്ടാനുളള പണി തുടങ്ങി…പണ്ട് സഹോദരൻ കീഴാളരോടൊപ്പമിരുന്ന് സദ്യയുണ്ടതിന് പുലയനയ്യപ്പൻ എന്നു കൂക്കിവിളിച്ച് ഇരുട്ടടി കൊടുക്കാൻ നടന്നവരുടെ പിൻമുറക്കാരാണേ ഈ ധർണയും കാറലും നടത്തുന്നത്….ജാതിയും മതവും ദൈവവും വേണ്ട എന്നു പറഞ്ഞ മഹാന്റെ പേര് വൈപ്പിൻ പാലത്തിന് നല്‌കുവാൻ എസ്.എൻ.ഡി.പി ധർണയുടെ ആവശ്യമില്ല….അത് നാട്ടുകാർ നോക്കിക്കൊളളും….അല്ലെങ്കിൽ വേണ്ട പാലത്തിന് ‘പുലയനയ്യപ്പൻ സ്‌മാരകപാലം’ എന്ന പേരായാലോ വിദ്യാസാഗരാ…
Generated from archived content: news3-mar6.html