ഞാൻ കേരളത്തിന്റെ അംബാസഡറല്ലഃ രാജഗോപാൽ

കേരളത്തിന്റെ പ്രതിനിധിയായി പാർലമെന്റിൽ എത്തിയാലേ തനിക്ക്‌ കേരളത്തിന്റെ അംബാസഡറാകാൻ കഴിയൂവെന്ന്‌ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ. ഞാനിപ്പോൾ കേരളത്തിന്റെ ആരുമല്ല.

രാജഗോപാലിനെ കേരളത്തിന്റെ അംബാസഡറായി മുഖ്യമന്ത്രി എ.കെ.ആന്റണി വിശേഷിപ്പിച്ചതിനെക്കുറിച്ചുളള പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു രാജഗോപാൽ.

മറുപുറംഃ- പറഞ്ഞുവന്നപ്പോൾ ആന്റണിയുടെ വില കിലോവിന്‌ രണ്ടുരൂപയായി കുറഞ്ഞു….വെറുതെയെന്തിനാ വേലിയിൽ തൂങ്ങിക്കിടന്നിരുന്ന പാമ്പിനെയെടുത്ത്‌ മടിയിൽ വച്ചത്‌…അന്ന്‌ രാജഗോപാലിനൊപ്പം വേദിയിലിരുന്ന്‌, ഇദ്ദേഹം കേരള അംബാസഡർ എന്നു വിളിച്ചു കൂവിയപ്പം എല്ലാവർക്കും എന്തു സന്തോഷമായിരുന്നു. അമൃതാനന്ദമയി സ്വന്തം അമ്മയേക്കാൾ വലുതെന്നു പറയുന്നതുപോലെയല്ല രാജഗോപാലിന്റെ കാര്യം….ഇതിനൊക്കെ ഇടം കൊടുത്താൽ ഒട്ടകത്തെ കൂടാരത്തിൽ കയറ്റിയതുപോലെയാകും…പറഞ്ഞിട്ട്‌ കാര്യമില്ല….അച്യുതാനന്ദനും പിണറായിയുമാണ്‌ കേരളത്തിന്റെ വെളിച്ചമെന്നുവരെ നമ്മുടെ മുഖ്യൻ വേണമെങ്കിൽ തട്ടിവിടും….തല്ലുകൊണ്ടാലും പഠിക്കുകേല…

Generated from archived content: news3-mar12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here